സോൾഷെയറെ പുറത്താക്കണമെന്ന് ആരാധകർ, കുലുക്കമില്ലാതെ യുണൈറ്റഡ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ 4-2 എന്ന നാണം കെട്ട തോൽവിയായിരുന്നു യുണൈറ്റഡ് ലെസ്റ്ററിനോട് ഏറ്റുവാങ്ങിയത്. സൂപ്പർ താരനിര കളിച്ചിട്ടും യുണൈറ്റഡ് വമ്പൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല.കൂടാതെ ഈ അടുത്ത കാലത്ത് യുണൈറ്റഡ് വഴങ്ങുന്ന നാലാമത്തെ തോൽവിയായിരുന്നു ഇന്നലെത്തേത്.
അത്കൊണ്ട് തന്നെ യുണൈറ്റഡ് ആരാധകർക്കിടയിൽ സോൾഷെയർക്കെതിരെ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. മികച്ച ഒരു സ്ക്വാഡ് ഉണ്ടായിട്ടും ടീം വിജയിക്കാതെ പോവുന്നത് സോൾഷെയറുടെ കഴിവ്കേട് കൊണ്ടാണ് എന്നാണ് പല ആരാധകരുടെയും അഭിപ്രായം. ക്ലോപ്, പെപ്, ഗ്വാർഡിയോള എന്നിവരെ പോലെയുള്ള പരിശീലകർ ആയിരുന്നുവെങ്കിൽ ഈ സ്ക്വാഡിനെ വെച്ച് കിരീടം നേടുവെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. സോൾഷെയറെ പുറത്താക്കണമെന്ന് തന്നെയാണ് പല യുണൈറ്റഡ് ആരാധകരുടെയും ആവിശ്യം.
— Murshid Ramankulam (@Mohamme71783726) October 17, 2021
എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം യുണൈറ്റഡ് സോൾഷെയറെ പുറത്താക്കുന്ന കാര്യം പരിഗണിക്കുന്നേയില്ല. സോൾഷെയർ യുണൈറ്റഡിന്റെ പരിശീലകനായി തുടരുമെന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.2018 ഡിസംബറിൽ ആയിരുന്നു സോൾഷെയർ താൽക്കാലിക പരിശീലകനായി ചുമതലയേറ്റത്.പിന്നീട് താരം സ്ഥിരപ്പെട്ടു.2021-ൽ ജൂലൈയിൽ പുതിയ കരാർ ഒപ്പിട്ട സോൾഷെയർക്ക് 2024 വരെ കരാർ അവശേഷിക്കുന്നുണ്ട്.ഇതുകൊണ്ടാവണം യുണൈറ്റഡ് പുറത്താക്കാൻ വിമുഖത കാണിക്കുന്നത്.
നിലവിൽ അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിന്റെ സമ്പാദ്യം 14 പോയിന്റാണ്.