സോൾഷെയറുടെ കാര്യത്തിൽ സഹതാപം : ക്ലോപ്

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ കാഴ്ച്ചവെച്ചത്. മുഹമ്മദ് സലായുടെ ഹാട്രിക്കാണ് ലിവർപൂളിന് ഈ തകർപ്പൻ ജയം സമ്മാനിച്ചത്.

യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവസാന നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും അവർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല.അത്കൊണ്ട് തന്നെ സോൾഷെയറെ പുറത്താക്കണമെന്നുള്ള മുറവിളി വളരെയധികം ഉയർന്നു കഴിഞ്ഞു. ലിവർപൂൾ പരിശീലകനായ ക്ലോപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ടീം ഇപ്പോൾ മിന്നും ഫോമിൽ കളിക്കുന്നു. ഈ പ്രീമിയർ ലീഗിൽ ഒരു തോൽവി പോലും അറിയാത്ത ടീമാണ് ലിവർപൂൾ.

ഏതായാലും യുണൈറ്റഡിന്റെ പരിശീലകനായ സോൾഷെയറുടെ കാര്യത്തിൽ ഇപ്പോൾ ക്ലോപ് സഹതാപം പ്രകടിപ്പിച്ചിട്ടുണ്ട്.മത്സരശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി നൽകുകയായിരുന്നു ക്ലോപ്.

” തീർച്ചയായും എനിക്ക് സോൾഷെയറോട് സഹതാപം തോന്നുന്നു.ഒരു ഡെർബി മത്സരത്തിൽ പരാജയപ്പെട്ടാൽ നിങ്ങൾ ഒരിക്കലും ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ ഇഷ്ടപ്പെടില്ല.അത്കൊണ്ട് തന്നെ സോൾഷെയറെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല കാര്യമായിരിക്കില്ല ” ഇതാണ് ക്ലോപ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *