സോറി :സിമിക്കസിന് മുന്നിൽ ഗോളാഘോഷിച്ച കാര്യത്തിൽ പെപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഉജ്ജ്വല വിജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സിറ്റി ലിവർപൂളിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ഹൂലിയൻ ആൽവരസ്,ഡി ബ്രൂയിന,ഗുണ്ടോഗൻ,ജാക്ക് ഗ്രീലിഷ് എന്നിവരായിരുന്നു സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്.ലിവർപൂളിന്റെ ഗോൾ സലായുടെ വകയായിരുന്നു.
മത്സരത്തിൽ ലിവർപൂൾ ആയിരുന്നു ആദ്യം ലീഡ് നേടിയത്. അതിനുശേഷം സിറ്റിയുടെ സമനില ഗോൾ നേടിയത് ജൂലിയൻ ആൽവരസായിരുന്നു.ആ ഗോൾ നേടിയപ്പോൾ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ആഘോഷിച്ചത് ലിവർപൂൾ സൂപ്പർതാരമായ സിമിക്കസിന്റെ മുന്നിൽ വെച്ച് അദ്ദേഹത്തിന്റെ മുഖത്തോട്ട് നോക്കിക്കൊണ്ടായിരുന്നു. മാത്രമല്ല പെപ് അദ്ദേഹത്തോട് എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇതിനെക്കുറിച്ച് മത്സരശേഷം പെപ് സംസാരിച്ചിട്ടുണ്ട്.താൻ ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ല എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല തമാശ രൂപേണ അദ്ദേഹം സോറി പറയുകയും ചെയ്തു.പെപിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep right in front of Tsimikas 🫠 pic.twitter.com/cKS9vlHYLl
— B/R Football (@brfootball) April 1, 2023
“ആ ഗോൾ നേടിയപ്പോൾ ഞാൻ വളരെയധികം ഹാപ്പിയായിരുന്നു. ഞങ്ങളുടെ ഗോൾ എത്ര മനോഹരമാണെന്ന് നോക്കിക്കേ എന്നാണ് ഞാൻ അപ്പോൾ സിമികസിനോട് പറഞ്ഞത്. ഞാൻ സോറി പറയുന്നു.ഞാൻ അദ്ദേഹത്തോട് അപമര്യാദയായി പെരുമാറിയിട്ടില്ല. നിങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിച്ചു നോക്കൂ.ഞാൻ എന്റെ മകനോടൊപ്പം ഗോൾ ആഘോഷിക്കുന്ന രീതിയിലാണ് അത് ആഘോഷിച്ചത്. നിങ്ങൾക്ക് തോന്നുന്നുണ്ടോ അത് ഞാൻ ബഹുമാനമില്ലാതെ പെരുമാറിയതാണെന്ന്? ഞാൻ സോറി പറയുന്നു “ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
തകർപ്പൻ പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റി പുറത്തെടുത്തിരുന്നത്. ഇനി അടുത്ത മത്സരത്തിൽ സതാംപ്റ്റണാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ