സെക്സിന് പോലും നിയന്ത്രണം ഏർപ്പെടുത്തി: പെപ്പിനെ കുറിച്ച് നസ്രി.

2008 മുതൽ 2011 വരെ പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിൽ ചിലവഴിച്ചതിനുശേഷമായിരുന്നു സൂപ്പർ താരം സമീർ നസ്രി മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.തുടർന്ന് ആറു വർഷക്കാലമാണ് അദ്ദേഹം സിറ്റിയിൽ ചിലവഴിച്ചത്. 2017 ൽ നസ്രി മാഞ്ചസ്റ്റർ സിറ്റി വിടുകയും ചെയ്തു. അന്ന് അവരുടെ പരിശീലകനായി കൊണ്ട് ഉണ്ടായിരുന്നത് പെപ് ഗാർഡിയോളയായിരുന്നു.

പെപിന്റെ കർശന നിയമങ്ങളെ കുറിച്ച് ഇപ്പോൾ സമീർ നസ്രി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഭാരം വർധിക്കുന്നതിനെ പെപ് വളരെയധികം എതിർത്തിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സെക്സിന്റെ കാര്യത്തിൽ പോലും പെപ് നിയന്ത്രണം ഏർപ്പെടുത്തിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി.നസ്രിയുടെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ക്ലബ്ബിന് അകത്ത് എന്ത് കൊണ്ടുവരണം എന്നുള്ളത് പെപിന് കൃത്യമായി അറിയാമായിരുന്നു. അദ്ദേഹം എല്ലാം തുറന്നടിച്ചു പറയും. പലതവണ അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട്. ഞാനൊരു വേസ്റ്റ് താരമാണ് എന്നുള്ളത് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.എന്നിരുന്നാലും ക്ലബ്ബിൽ ഞാൻ തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ സ്ഥിരമായി അവസരം ലഭിക്കാത്തതിനാൽ ആണ് ഞാൻ ക്ലബ്ബ് വിട്ടത്. ഒരു ദിവസം പരിശീലനത്തിനിടെ എന്റെ ഭാരം വർദ്ധിച്ചതിനെ ചൊല്ലി അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. അദ്ദേഹത്തിന് വേണ്ടത് വളരെ മെലിഞ്ഞ താരങ്ങളെയാണ്. രണ്ടര കിലോ നിങ്ങൾ വർദ്ധിച്ചാൽ ടീമിനൊപ്പം പരിശീലനം നടത്താൻ അദ്ദേഹം അനുവദിക്കില്ല. തനിച്ച് പരിശീലനം നടത്തേണ്ടിവരും. മാത്രമല്ല സെക്സിന്റെ കാര്യത്തിൽ പോലും അദ്ദേഹം നിയന്ത്രണം ഏർപ്പെടുത്തി. അർദ്ധരാത്രിക്ക് മുന്നേ സെക്സ് പൂർത്തിയാക്കണം എന്നായിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞിരുന്നത്.മസിൽ ഇഞ്ചുറി കുറക്കാൻ വേണ്ടിയാണ് ഈ നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞിരുന്നു “ഇതാണ് സമീർ നസ്രി പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും പെപ് പരിശീലിപ്പിക്കുന്നത്.മികച്ച പ്രകടനമാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി പുറത്തെടുക്കുന്നത്.പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്,എഫ്എ കപ്പ് എന്നിവ ഒരുമിച്ച് നേടാനുള്ള അവസരം ഇത്തവണ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *