സൂപ്പർ സബ്, രക്ഷകനായി എൻസോ ഫെർണാണ്ടസ്,ചെൽസി അടുത്ത റൗണ്ടിൽ!

ഇന്നലെ കരബാവോ കപ്പിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ചെൽസിക്ക് വിജയം നേടാൻ സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ചെൽസി AFC വിമ്പിൾഡണെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ചെൽസി തിരിച്ചുവരവ് നടത്തിയത്.

മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിമ്പിൾഡൺ ലീഡ് നേടിയിരുന്നു. എന്നാൽ ആദ്യപകുതിയുടെ അവസാനത്തിൽ ചെൽസിക്ക് ഒരു പെനാൽറ്റി ലഭിക്കുകയായിരുന്നു. ആ പെനാൽറ്റി ഗോളാക്കി മാറ്റാൻ നോനിക്ക് സാധിച്ചതോടെ മത്സരം സമനിലയിലായി. പിന്നീട് മത്സരത്തിന്റെ 65ആം മിനിട്ടിലാണ് അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസ് സബ്സ്റ്റിറ്റ്യൂട്ട് റോളിൽ കളിക്കളത്തിലേക്ക് വരുന്നത്.

7 മിനിറ്റിനകം അദ്ദേഹം ചെൽസിയുടെ രക്ഷകനാകുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്.മത്സരത്തിന്റെ 72ആം മിനിറ്റിൽ എതിർ ഗോൾകീപ്പർ ഒരു പിഴവ് വരുത്തിവെക്കുകയായിരുന്നു. അത് മുതലെടുത്ത ഈ അർജന്റൈൻ സൂപ്പർ താരം മനോഹരമായ ഫിനിഷ് ചെയ്യുകയും ചെയ്തു. ഈ ഗോളിലാണ് ചെൽസി ഇപ്പോൾ വിജയിച്ചിരിക്കുന്നതും അടുത്ത ഘട്ടത്തിലേക്ക് മുന്നറിയിരിക്കുന്നതും.ചെൽസിക്ക് വേണ്ടി എൻസോ നേടുന്ന ആദ്യത്തെ ഗോൾ കൂടിയാണ് ഇത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു ബുദ്ധിമുട്ടേറിയ തുടക്കമാണ് ചെൽസിക്ക് ലഭിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമാണ് അവർ നേടിയിട്ടുള്ളത്.നിലവിൽ പത്താം സ്ഥാനത്താണ് ചെൽസി ഉള്ളത്. അടുത്ത മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് ആണ് ചെൽസിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *