സൂപ്പർ താരം ക്ലബ്ബ് വിട്ടതിന്റെ ഉത്തരവാദി ഞാൻ:തുറന്ന് പറഞ്ഞ് പെപ്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സൂപ്പർ താരമായ കോൾ പാൽമർ ചെൽസിയിലേക്ക് എത്തിയത്.42 മില്യൺ പൗണ്ടാണ് ചെൽസി താരത്തിന് വേണ്ടി ചിലവഴിച്ചത്.തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ അദ്ദേഹം ചെൽസിക്ക് വേണ്ടി പുറത്തെടുക്കുന്നത്.ആകെ 21 ഗോൾ പങ്കാളിത്തങ്ങൾ ഈ സീസണിൽ അദ്ദേഹം വഹിച്ചു കഴിഞ്ഞു.പ്രീമിയർ ലീഗിൽ പത്ത് ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ നഷ്ടം എന്ന് തന്നെ പാൽമറെ ഈ അവസരത്തിൽ വിശേഷിപ്പിക്കാം. താരം ക്ലബ്ബ് വിട്ടതിന്റെ ഉത്തരവാദിത്വം ഇപ്പോൾ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ഏറ്റെടുത്തിട്ടുണ്ട്. മതിയായ അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടാണ് പാൽമർ ക്ലബ്ബ് വിട്ടതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മുന്നിൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നുവെന്നും പെപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് കൂടുതൽ മിനിറ്റുകൾ വേണമായിരുന്നു.തീർച്ചയായും അത് എനിക്ക് പൂർണമായും മനസ്സിലാകും. പക്ഷേ ആ മിനുട്ടുകൾ ഞാൻ നൽകിയത് ഫിൽ ഫോഡനാണ്.ഫിൽ ഇല്ലെങ്കിലാണ് പാൽമർക്ക് അവസരങ്ങൾ നൽകാൻ സാധിക്കുക.അതായത് പാൽമർക്ക് അവസരങ്ങൾ ലഭിക്കാത്തതിന്റെ ഉത്തരവാദി ഞാനാണ്.ബെർണാഡോ സിൽവയും റിയാദ് മഹ്റസും ഫിൽ ഫോഡനുമൊക്കെ ടീമിൽ ഉണ്ടായിരുന്നു.അതുകൊണ്ടാണ് അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കാതെ പോയതും ക്ലബ് വിടേണ്ടിവന്നതും.പക്ഷേ ഇതൊക്കെ വളരെ നോർമൽ ആയ കാര്യമാണ്.എല്ലാ ക്ലബ്ബുകളിലും സംഭവിക്കുന്ന കാര്യമാണ്.അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ് “ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് ഏറ്റുമുട്ടുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ പെപ്പിനും സംഘത്തിനും പാൽമർ തലവേദന സൃഷ്ടിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *