സൂപ്പർ കപ്പും സ്വന്തമാക്കി,ഈ വർഷം നാല് കിരീടങ്ങൾ പൂർത്തിയാക്കി സിറ്റി.
ഇന്നലെ യുവേഫ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്പാനിഷ് വമ്പൻമാരായ സെവിയ്യയെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സൂപ്പർ കപ്പ് കിരീടം സിറ്റി സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം സിറ്റി നേടുന്ന നാലാമത്തെ കിരീടമാണിത്.
യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയും തമ്മിലാണ് സൂപ്പർ കപ്പിൽ മാറ്റുരച്ചത്. മത്സരത്തിന്റെ 25 മിനിറ്റിൽ നസീരി സെവിയ്യക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ 63 ആം മിനിറ്റിൽ പാൽമർ സിറ്റിക്ക് സമനില ഗോൾ നേടിക്കൊടുത്തു.
🏆 UEFA Super Cup
— B/R Football (@brfootball) August 16, 2023
🏆 Champions League
🏆 Premier League
🏆 FA Cup
FOURTH trophy of the year for Man City 🙌 pic.twitter.com/v5esWdwkMD
പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. സിറ്റിയുടെ 5 താരങ്ങളും ലക്ഷ്യം കണ്ടപ്പോൾ സെവിയ്യയുടെ ഗുഡൽജിന് പിഴക്കുകയായിരുന്നു.ഇതോടുകൂടി സൂപ്പർ കപ്പ് സിറ്റി സ്വന്തമാക്കി. നേരത്തെ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും FA കപ്പും സിറ്റി നേടിയിരുന്നു.എന്നാൽ കമ്മ്യൂണിറ്റി ഷീൽഡിൽ അവർ പരാജയപ്പെടുകയായിരുന്നു.