സുവാരസ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നതിന്റെ തൊട്ടരികിൽ!
അത്ലറ്റിക്കോ മാഡ്രിഡിന്റെ ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസ് ക്ലബ് വിടുകയാണ് എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യമാണ്. ഈ മാസം 30 ന് അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുക.താരത്തിന് അത്‌ലറ്റികോ മാഡ്രിഡ് അവസാന മത്സരത്തിൽ യാത്രയപ്പ് നൽകുകയും ചെയ്തിരുന്നു.
ഏതായാലും നിലവിൽ പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് സുവാരസുള്ളത്. ഇപ്പോഴിതാ പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയിലേക്ക് എത്തുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ സുവാരസുള്ളത്. പ്രമുഖ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രിമിയർ ലീഗിലേക്ക് തിരികെ വരാൻ സുവാരസിന് താല്പര്യമുണ്ട്. മാത്രമല്ല മുമ്പ് സുവാരസിന്റെ സഹതാരമായിരുന്ന സ്റ്റീവൻ ജെറാർഡ് നിലവിൽ ആസ്റ്റൻ വില്ലയുടെ പരിശീലകനാണ്. ഉടൻ തന്നെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ജെറാർഡും സുവാരസും ചർച്ച നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്.
Luis Suárez 🇺🇾 se acerca al equipo del Dibu Martínez en la Premier
— TyC Sports (@TyCSports) May 31, 2022
El uruguayo estaría próximo a concretar su regreso a la máxima división del fútbol inglés después de casi diez años.https://t.co/uL57Sc91uf
ഇതിനോടകം തന്നെ ഒരു പിടി താരങ്ങളെ സ്റ്റീവൻ ജെറാർഡ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. സൂപ്പർ താരം ഫിലിപ്പെ കൂട്ടിഞ്ഞോയെ ആസ്റ്റൻ വില്ല സ്ഥിരപ്പെടുത്തിയിരുന്നു. മാത്രമല്ല ബൗബകാർ കമാറ,ഡിയഗോ കാർലോസ് എന്നിവരെ സ്വന്തമാക്കാനും വില്ലക്ക് സാധിച്ചിരുന്നു. ഈ കൂട്ടത്തിലേക്ക് ലൂയിസ് സുവാരസ് കൂടി എത്തുമോ എന്നുള്ളതാണ് കാത്തിരുന്നു കാണേണ്ട കാര്യം.
മുമ്പ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ചിട്ടുള്ള താരമാണ് ലൂയിസ് സുവാരസ്. ഈ കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി 13 ഗോളുകൾ സുവാരസ് കരസ്ഥമാക്കിയിരുന്നു.