സിൽവ കരാർ പുതുക്കുമോ? ചെൽസിയുടെ പ്രതീക്ഷകൾ!

2020ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ തിയാഗോ സിൽവ പിഎസ്ജി വിട്ടത്. തുടർന്ന് ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം ചെൽസിയിൽ എത്തുകയായിരുന്നു. പ്രായം ഒരല്പമായെങ്കിലും ചെൽസിയുടെ ഏറ്റവും നിർണായകമായ താരങ്ങളിൽ ഒരാളാണ് സിൽവ.അദ്ദേഹത്തിന്റെ കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.

ഈ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി പുതുക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ചെൽസിയുള്ളത്. 2024 വരെയുള്ള ഒരു കരാറിലായിരിക്കും സിൽവ സൈൻ ചെയ്യുക. ഇക്കാര്യം നേരത്തെ തന്നെ സിൽവ തുറന്ന് പറഞ്ഞിരുന്നു.സിൽവ പറഞ്ഞ കാര്യങ്ങളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ നടക്കുന്നുണ്ട്.കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിലപ്പോൾ അത് നടന്നേക്കും. എന്റെ ആഗ്രഹവും ക്ലബ്ബിന്റെ ആഗ്രഹവും ഒന്ന് തന്നെയാണ്.ഒരുമിച്ച് നിലകൊള്ളുക എന്നുള്ളതാണ്. ഈ സമയത്ത് ക്ലബ്ബിന് എന്നെ ആവശ്യമുണ്ട് എന്നുള്ളത് എനിക്കറിയാം.ഞാൻ സഹായിക്കാൻ വേണ്ടിയാണ് ഉള്ളത്. ഒരുപാട് യുവതാരങ്ങൾ ഇവിടെയുണ്ട്. എന്റെ പരിചയസമ്പത്ത് വെച്ചുകൊണ്ട് ക്ലബ്ബിന്റെ റിബിൽഡിങ് പ്രക്രിയയെ സഹായിക്കാൻ എനിക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്. അതിനുവേണ്ടിയാണ് ഞാൻ ഇവിടെ ഉള്ളത്.എന്റെ ഉത്തരവാദിത്വം വളരെ വലുതാണ് എന്നുള്ളത് എനിക്കറിയാം. തീർച്ചയായും ഞങ്ങൾക്ക് ഒരുപാട് വർക്ക് ചെയ്യേണ്ടതുണ്ട് ” സിൽവ പറഞ്ഞു.

അദ്ദേഹം ചെൽസിയിൽ തന്നെ തുടരും എന്നുള്ളതാണ് ഈ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. താരത്തിന്റെ പരിചയസമ്പത്ത് ചെൽസിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.ചെൽസിക്ക് വേണ്ടി ആകെ 106 മത്സരങ്ങൾ കളിച്ച ഡിഫൻഡർ 5 ഗോളുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ്ബ് വേൾഡ് കപ്പ്മൊക്കെ ഇദ്ദേഹം ചെൽസിക്കൊപ്പം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *