സിറ്റി കിരീടങ്ങൾ നേടിയാൽ കോളടിക്കുക ഏർലിംഗ് ഹാലന്റിന്!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സൂപ്പർ താരം ഏർലിംഗ് ഹാലന്റ് പുറത്തെടുക്കുന്നത്. ആകെ 47 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 51 ഗോളുകൾ നേടാൻ ഹാലന്റിന് കഴിഞ്ഞിട്ടുണ്ട്.ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാലന്റ് തന്നെയാണ്.

മാത്രമല്ല മൂന്ന് കിരീടങ്ങൾ നേടാനുള്ള ഒരു സുവർണ്ണാവസരം ഏർലിംഗ് ഹാലന്റിന്റെ മുന്നിലുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് മാഞ്ചസ്റ്റർ സിറ്റിയാണ്. ചാമ്പ്യൻസ് ലീഗിൽ സിറ്റി സെമിഫൈനലിൽ തുടരുന്നുണ്ട്.FA കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലാണ് ഏറ്റുമുട്ടുക. അങ്ങനെ ഈ മൂന്ന് കിരീടങ്ങളും സിറ്റിക്കൊപ്പം നേടാനുള്ള അവസരമാണ് ഇപ്പോൾ ഹാലന്റിന്റെ മുന്നിലുള്ളത്.

കിരീടങ്ങൾ നേടിക്കഴിഞ്ഞാൽ കോളടിക്കുക ഹാലന്റിന് തന്നെയാണ്. അതായത് സിറ്റിവുമായി കരാറിൽ ഒപ്പുവച്ച സമയത്ത് ഓരോ കിരീടങ്ങളും നേടുമ്പോൾ ലഭിക്കുന്ന ബോണസ് നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം പ്രീമിയർ ലീഗ് കിരീടം നേടിയാൽ ഒരു മില്യൺ യൂറോയാണ് ബോണസായി കൊണ്ട് ഹാലന്റിന് ക്ലബ്ബിൽ നിന്നും ലഭിക്കുക.

ചാമ്പ്യൻസ് ലീഗിലും ഇങ്ങനെ തന്നെയാണ്. ചാമ്പ്യൻസ് ലീഗ് നേടിക്കഴിഞ്ഞാൽ ഒരു മില്യൺ യൂറോ ഹാലന്റിന് ബോണസ്സായി കൊണ്ട് ലഭിക്കും.FA കപ്പ് കിരീടം നേടിയാൽ മൂന്നു ലക്ഷത്തി അമ്പതിനായിരം യൂറോയാണ് താരത്തിന് ലഭിക്കുക. മൂന്ന് കിരീടങ്ങളും നേടിക്കഴിഞ്ഞാൽ 2.35 മില്യൺ യുറോ ഹാലന്റിന് ബോണസ്സായി കൊണ്ട് ലഭിക്കും. ഇതാണിപ്പോൾ സൺ പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ.

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സിറ്റി പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ട്രെബിൾ നേടിയാലും അതിൽ അത്ഭുതപ്പെടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *