സിറ്റി,ലിവർപൂൾ എന്നിവരെ പോലെ കിരീടപോരാട്ടത്തിന് തങ്ങളും തയ്യാറായതായി ചെൽസിയുടെ വെർണർ.

ഈ വരുന്ന പ്രീമിയർ ലീഗ് കിരീടപോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പോലെയും ലിവർപൂളിനെ പോലെയും തങ്ങൾ മുമ്പിലുണ്ടാവുമെന്ന് ലംപാർഡ് തങ്ങളെ അറിയിച്ചിരുന്നുവെന്ന് സൂപ്പർ താരം ടിമോ വെർണർ. കഴിഞ്ഞ ദിവസം ചെൽസിയുടെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് വെർണർ സീസണിലെ ചെൽസിയുടെ പ്രതീക്ഷകളെ കുറിച്ച് പങ്കുവെച്ചത്. ഈ സീസണിലേക്ക് നിരവധി സൂപ്പർ താരങ്ങളെ ലംപാർഡ് ടീമിൽ എത്തിച്ചിരുന്നു. അതിലൊരു താരമാണ് വെർണർ. ബ്രൈറ്റണെതിരായ പ്രീ സീസൺ മത്സരത്തിൽ നാലാം മിനുട്ടിൽ തന്നെ വെർണർ ഗോൾ കണ്ടെത്തി കൊണ്ട് അക്കൗണ്ട് തുറന്നിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ അൻപത്തിമൂന്ന് മില്യൺ പൗണ്ടിനാണ് താരം ആർബി ലീപ്സിഗിൽ നിന്നും ചെൽസിയിൽ എത്തിയത്. താരത്തെ കൂടാതെ സിയെച്ച്, സിൽവ, ചിൽവെൽ, മലങ് സർ എന്നിവരെയും ചെൽസി സൈൻ ചെയ്തിരുന്നു. ഹാവെർട്സിനെ കൂടി എത്തിക്കാനുള്ള ശ്രമത്തിൽ ആണ് ചെൽസി.

” ലംപാർഡ് ഞങ്ങളോടൊപ്പം മികച്ച രീതിയിലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ഭാവി പദ്ധതികളെ കുറിച്ച് അദ്ദേഹം ഞങ്ങളോട് ചർച്ച ചെയ്തിരുന്നു. എങ്ങനെ ഞങ്ങൾക്ക് സിറ്റിയെയും ലിവർപൂളിനെ പോലെയും കിരീടത്തിന് വേണ്ടി പോരാടാൻ കഴിയും എന്ന് അദ്ദേഹം വ്യക്തമാക്കി തന്നിട്ടുണ്ട്. അത്പോലെ പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറുമാണ്. ചെൽസി ഒരു വലിയ ക്ലബായി മാറിയിട്ടുണ്ട്. ഈ ടീം മറ്റൊരു തലത്തിൽ എത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ ലണ്ടൻ നഗരത്തിൽ കഴിയുന്നതിൽ ഞാൻ അതീവസന്തുഷ്ടനാണ്. എന്നെ സംബന്ധിച്ചെടുത്തോളം ലണ്ടൻ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് ” വെർണർ പറഞ്ഞു. നിലവിൽ ഇന്റർനാഷണൽ ഡ്യൂട്ടിയിൽ ആണ് വെർണർ ഉള്ളത്. ഇന്ന് നടക്കുന്ന ജർമ്മനി vs സ്പെയിൻ മത്സരത്തിൽ താരം ബൂട്ടണിയും.

Leave a Reply

Your email address will not be published. Required fields are marked *