സിറ്റിയെ സപ്പോർട്ട് ചെയ്യാൻ വന്നോളൂ,പക്ഷെ നീല ജേഴ്‌സി ധരിക്കണമെന്ന് മാത്രം : യുണൈറ്റഡ് ആരാധകരോട് പെപ്!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന അവസാന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ആസ്റ്റൻ വില്ലയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30-ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടാൻ സാധിക്കും.

ഏതായാലും ഈ മത്സരത്തിൽ സിറ്റിയെ പിന്തുണക്കാൻ വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള സ്വാഗതം പറഞ്ഞിട്ടുണ്ട്.എന്നാൽ വരുമ്പോൾ നീല ജേഴ്സി ധരിക്കണമെന്നും പെപ് ഓർമ്മിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പെപ്.മാഞ്ചസ്റ്റർ സിറ്റിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പിന്തുണക്കുന്നതിനെ കുറിച്ച് എന്ത് പറയുന്നു എന്നായിരുന്നു ചോദ്യം. അതിന് മറുപടിയായി കൊണ്ട് പെപ് പറഞ്ഞത് ഇങ്ങനെയാണ്.

“യുണൈറ്റഡ് ആരാധകർ ഞങ്ങളെ പിന്തുണക്കുന്നുണ്ട് എന്നുറപ്പാണോ? യുണൈറ്റഡ് ആരാധകർ ലിവർപൂളിനേക്കാൾ സിറ്റിയെ പിന്തുണക്കുന്നുണ്ട് എന്നുറപ്പാണോ? സത്യമായിട്ടും എനിക്ക് ഇതേ കുറിച്ച് അറിവില്ലായിരുന്നു. അപ്പോൾ ഈ രാജ്യത്തെ എല്ലാവരും ലിവർപൂൾ കിരീടം നേടാനാണ് ആഗ്രഹിക്കുന്നത് എന്ന് ഞാൻ പറഞ്ഞത് തെറ്റായിരുന്നുവല്ലേ? തീർച്ചയായും സിറ്റിയെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് ആരാധകരെ ഞാൻ സ്വാഗതം ചെയ്യുന്നു. അവർക്ക് വേണമെങ്കിൽ ഞങ്ങളോടൊപ്പം സ്ട്രീറ്റിൽ ജോയിൻ ചെയ്യാം. പക്ഷേ അവർ നീല ജേഴ്സി അണിയേണ്ടതുണ്ട് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടം നേടിയിട്ടുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. 20 തവണയാണ് അവർ നേടിയിട്ടുള്ളത്. 19 തവണ ലീഗ് കിരീടം നേടിയ ലിവർപൂൾ തൊട്ടു പിറകിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *