സിറ്റിയെ തോൽപ്പിച്ച് കപ്പടിക്കുമെന്ന് ടെൻഹാഗ്,കൂവി വിളിച്ച് യുണൈറ്റഡ് ഫാൻസ്‌!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ന്യൂകാസിൽ യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. ഓൾഡ് ട്രഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ അമദ് ഡിയാലോയാണ് തിളങ്ങിയിട്ടുള്ളത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കുകയായിരുന്നു.കോബി മൈനൂ,റാസ്മസ് ഹൊയ് ലുണ്ട് എന്നിവർ ഓരോ ഗോളുകൾ വീതം നേടി.

ഈ മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് ആരാധകരെ അഭിസംബോധനം ചെയ്തു സംസാരിച്ചിരുന്നു.FA കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചുകൊണ്ട് കിരീടം നേടുമെന്ന് ടെൻ ഹാഗ് പറയുകയും ചെയ്തിരുന്നു.പക്ഷേ പ്രസംഗത്തിനിടയിൽ മോശം അനുഭവങ്ങളും അദ്ദേഹത്തിന് വന്നിട്ടുണ്ട്.ചില യുണൈറ്റഡ് ആരാധകർ തന്നെ അദ്ദേഹത്തെ വിളിക്കുകയായിരുന്നു. ഏതായാലും പ്രസംഗത്തിൽ അദ്ദേഹം ആരാധകരോടായി പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.

“ഈ സീസണിൽ ഉടനീളം നിങ്ങൾ ഞങ്ങൾക്ക് നൽകിയ പിന്തുണക്ക് നന്ദി പറയുന്നു. നിങ്ങൾക്കറിയാം ഇതൊരു എളുപ്പമുള്ള സീസണായിരുന്നില്ല എന്നത്. നിങ്ങൾക്ക് എപ്പോഴും ഞങ്ങളെ പിന്തുണച്ചു.ഈ സീസൺ ഇപ്പോഴും അവസാനിച്ചിട്ടില്ല.വെമ്പ്ലിയിൽ ഞങ്ങൾക്കൊരു ഫൈനൽ മത്സരമുണ്ട്. ആ കിരീടം ഓൾഡ് ട്രഫോഡിൽ എത്തിക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്തിരിക്കും.നിങ്ങൾ ഞങ്ങളെ സപ്പോർട്ട് ചെയ്യും എന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയങ്ങൾ ഒന്നുമില്ല. ലോകത്തിലെ ഏറ്റവും മികച്ച ആരാധകർ നിങ്ങളാണ് “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിരുന്നത്.

പക്ഷേ സീസണിലെ മോശം പ്രകടനത്തിന്റെ ഫലമായി കൊണ്ടാണ് അദ്ദേഹത്തിന് സ്വന്തം ആരാധകരിൽ നിന്നും കൂവലുകൾ ഏൽക്കേണ്ടി വന്നത്. രണ്ട് മത്സരങ്ങൾ കൂടിയാണ് യുണൈറ്റഡിന് ഇനി അവശേഷിക്കുന്നത്.FA കപ്പ് ഫൈനലിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയാണ് അവരുടെ എതിരാളികൾ. വരുന്ന 25ആം തിയ്യതിയാണ് ഈയൊരു കലാശ പോരാട്ടം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *