സിറ്റിക്ക് അടിതെറ്റി, ജയത്തോടെ തുടങ്ങി അത്ലറ്റിക്കോ!

പ്രീമിയർ ലീഗിൽ നടന്ന ഒന്നാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക്‌ അടിതെറ്റി. ടോട്ടൻഹാമാണ് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 55-ആം മിനുട്ടിൽ സൺ നേടിയ തകർപ്പൻ ഗോളാണ് സ്പർസിന് വിജയമൊരുക്കിയത്.ബെർവിനായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്. സൂപ്പർ താരം ഹാരി കെയ്നിന്റെ അഭാവത്തിലും ജയം നേടാനായത് ടോട്ടൻഹാമിന് ആത്മവിശ്വാസം പകരുന്ന കാര്യമാണ്. അതേസമയം സിറ്റി നിരയിൽ ജാക്ക് ഗ്രീലിഷ് അണിനിരന്നിട്ടും പരാജയപ്പെടാനായിരുന്നു വിധി.

അതേസമയം പ്രീമിയർ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം ന്യൂകാസിലിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് വെസ്റ്റ്ഹാം വിജയം സ്വന്തമാക്കിയത്. വെസ്റ്റ് ഹാമിന് വേണ്ടി ക്രെസ്‌വൽ, ബെൻറഹ്മ,സൗസെക്, അന്റോണിയോ എന്നിവരാണ് ഗോളുകൾ നേടിയത്.വിൽസൺ, മർഫി എന്നിവരായിരുന്നു ന്യൂകാസിലിന്റെ ഗോളുകൾ നേടിയത്.

അതേസമയം ലാലിഗയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡ്‌ ജയത്തോടെ തുടങ്ങി.എയ്ഞ്ചൽ കൊറേയ നേടിയ ഇരട്ടഗോളുകളാണ് സെൽറ്റ വിഗോക്ക്‌ മേൽ 2-1 ന്റെ ജയം നേടാൻ അത്ലറ്റിക്കോയെ സഹായിച്ചത്. സെൽറ്റയുടെ ഗോൾ അസ്പാസിന്റെ വകയായിരുന്നു.ലെമാർ, സോൾ നിഗസ് എന്നിവരാണ് കൊറേയയുടെ ഗോളുകൾക്ക്‌ വഴി ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *