സാവിഞ്ഞോയെയും സ്വന്തമാക്കുന്നു,ബ്രസീലിൽ നിന്നും വണ്ടർ കിഡുകളെ വാരിക്കൂട്ടി സിറ്റി!
നിരവധി യുവപ്രതിഭകളുടെ വിളനിലമാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ. അതുകൊണ്ടുതന്നെ പല യൂറോപ്യൻ ക്ലബ്ബുകളും ഒട്ടേറെ താരങ്ങളെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമാക്കാറുണ്ട്. അക്കാര്യത്തിൽ ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ്.അഞ്ചോളം വണ്ടർ കിഡുകളെയാണ് സമീപകാലത്ത് മാഞ്ചസ്റ്റർ സിറ്റി ബ്രസീലിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്.
യുവ സൂപ്പർതാരങ്ങളായ കയ്കി,യാൻ കൂട്ടോ,ടല്ലെസ് മാഗ്നോ,മെറ്റീഞ്ഞോ എന്നിവരെ ഈയിടെ മാഞ്ചസ്റ്റർ സിറ്റി ബ്രസീലിൽ നിന്നും സ്വന്തമാക്കിയിരുന്നു.അക്കൂട്ടത്തിലേക്ക് ഇനി സാവിഞ്ഞോയുമുണ്ടാവും. താരത്തിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റി കരാറിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.അത്ലറ്റിക്കോ മിനയ്റോയിൽ നിന്നാണ് ഈ 17കാരനായ മുന്നേറ്റനിര താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുക.
Manchester City and Atlético Mineiro have signed all paperworks today for Savio Moreira ‘Savinho’, talented Brazilian winger born in 2004. Been told official announcement will be very soon. 🇧🇷 #MCFC
— Fabrizio Romano (@FabrizioRomano) March 18, 2022
Savinho joins City Group for €6.5m plus sell-on clause and add-ons. pic.twitter.com/QfL9HiikXq
6.5 മില്യൺ യുറോയായിരിക്കും താരത്തിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി ചിലവഴിക്കുക. പക്ഷേ താരമിപ്പോൾ സിറ്റിയിൽ ചേരുകയില്ല.മറിച്ച് ഫ്രഞ്ച് ക്ലബായ ട്രോയാസിലേക്കായിരിക്കും താരത്തെ സിറ്റി അയക്കുക.നിലവിൽ മെറ്റീഞ്ഞോ അവിടെയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയുമായി സാമ്യം പുലർത്തുന്ന താരമാണ് സാവിഞ്ഞോ.
2015-ലായിരുന്നു താരം അത്ലറ്റിക്കോ മിനയ്റോയിൽ ജോയിൻ ചെയ്തത്. ബ്രസീലിന്റെ അണ്ടർ 15 ടീമിന് വേണ്ടി താരം കളിച്ചിട്ടുണ്ട്.ഏതായാലും തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള എല്ലാ നീക്കങ്ങളും മാഞ്ചസ്റ്റർ സിറ്റി നടത്തിക്കൊണ്ടിരിക്കുകയാണ്.