സാഡിയോ മാനെ ലിവർപൂൾ വിടുമെന്നുറപ്പാവുന്നു? ചേക്കേറുക ആ ക്ലബ്ബിലേക്ക്!

ലിവർപൂളിന്റെ സെനഗലീസ് സൂപ്പർ താരമായ സാഡിയോ മാനെയുടെ ക്ലബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. മാത്രമല്ല തന്റെ ഭാവിയെക്കുറിച്ച് യാതൊരുവിധ തീരുമാനങ്ങളും മാനെ എടുത്തിട്ടില്ല. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം മാനെ തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ ലെ എക്യുപേ പുറത്തു വിട്ടിട്ടുണ്ട്.അതായത് മാനെ ലിവർപൂൾ വിടാൻ തീരുമാനിച്ചിട്ടുണ്ട്. ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറാനാണ് ഈ മുപ്പതുകാരനായ താരം ഉദ്ദേശിക്കുന്നത്. ഇതാണ് ലെ എക്യുപേ കണ്ടെത്തിയിരിക്കുന്നത്.

റോബർട്ട് ലെവന്റോസ്ക്കി,സെർജി ഗ്നാബ്രി എന്നിവർ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. ഈ സ്ഥാനത്തേക്ക് ബയേൺ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് മാനെയെയാണ്.താരവുമായി പേഴ്സണൽ അഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.30 മില്യൺ യുറോ താരത്തിനു വേണ്ടി ചിലവഴിക്കേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നത്.

ബയേണിന്റെ സ്പോർട്ടിങ് ഡയറക്ടർ മാനെയുടെ ഏജന്റുമായി മയ്യോർക്കയിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയായിരുന്നു.താരത്തിനും ബയേണിലേക്ക് ചേക്കേറാൻ തന്നെയാണ് താൽപര്യം.ലിവർപൂളിനൊപ്പം 6 സീസണുകൾ ചെലവഴിച്ച താരം 121 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗുമൊക്കെ കരസ്ഥമാക്കിയിട്ടുണ്ട്.

എന്നാൽ ഈ റൂമറുകളോട് ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് പ്രതികരിച്ചിട്ടുണ്ട്.അതായത് ഈ റൂമറുകളെ കാര്യമാക്കുന്നില്ലെന്നും ഒരു വലിയ മത്സരത്തിന് മുന്നേ ബയേണുമായി ബന്ധപ്പെട്ട റൂമർ വരുന്നത് തനിക്ക് പുതിയ കാര്യമല്ല എന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!