സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു!

2021ലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് സൂപ്പർ താരമായ ജേഡൻ സാഞ്ചോയെ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും സ്വന്തമാക്കിയിരുന്നത്. 73 മില്യൻ പൗണ്ട് ആയിരുന്നു അദ്ദേഹത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിച്ചിരുന്നത്.എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മാത്രമല്ല പരിശീലകൻ ടെൻ ഹാഗുമായുള്ള ബന്ധം വഷളാവുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ സാഞ്ചോ ലോൺ അടിസ്ഥാനത്തിൽ യുണൈറ്റഡ് വിട്ടുകൊണ്ട് ബൊറൂസിയയിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ മികച്ച പ്രകടനം അവർക്ക് വേണ്ടി സാഞ്ചോ പുറത്തെടുക്കുന്നുണ്ട്. പക്ഷേ ഈ സീസൺ അവസാനിക്കുന്നതോടുകൂടി അദ്ദേഹത്തിന്റെ ലോൺ കാലാവധി അവസാനിക്കും. അദ്ദേഹത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ ബൊറൂസിയക്ക് ലഭിച്ചിട്ടില്ല.

എന്നാൽ സാഞ്ചോ തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. പരിശീലകനായി കൊണ്ട് ടെൻ ഹാഗ് തുടർന്നാലും ഇല്ലെങ്കിലും സ്ഥിരമായി യുണൈറ്റഡ് വിടാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.ബൊറൂസിയക്ക് അദ്ദേഹത്തെ നിലനിർത്താൻ താല്പര്യം ഉണ്ട്. പക്ഷേ യുണൈറ്റഡിൽ സാഞ്ചോക്ക് ലഭിക്കുന്ന സാലറി നൽകാൻ ഡോർട്മുണ്ടിന് കഴിയില്ല.മാത്രമല്ല യുണൈറ്റഡ് വലിയ ട്രാൻസ്ഫർ തുകയും ആവശ്യപ്പെടും. വലിയ തുക നൽകലും ബൊറൂസിയക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതുകൊണ്ടുതന്നെ മറ്റൊരു ക്ലബ്ബിലേക്ക് പോകാനുള്ള ശ്രമങ്ങളും സാഞ്ചോ നടത്തിയേക്കും.അതൊന്നും ഫലം കണ്ടിട്ടില്ലെങ്കിൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തന്നെ മടങ്ങേണ്ടി വന്നേക്കും.ടെൻ ഹാഗിനോട് മാപ്പ് പറയാത്തതുകൊണ്ടായിരുന്നു അദ്ദേഹത്തെ ടീമിൽ നിന്നും പുറത്താക്കിയിരുന്നത്. എന്നാൽ ഈ സീസണിന് ശേഷം ടെൻ ഹാഗിന്റെ പരിശീലക സ്ഥാനം തെറിക്കാനുള്ള സാധ്യതകൾ ഏറെയാണ്

Leave a Reply

Your email address will not be published. Required fields are marked *