സലാ സൗദിയിലേക്ക് പോകുമോ? പ്രതികരണവുമായി ആലിസൺ!

ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർതാരമായ മുഹമ്മദ് സലാക്ക് വേണ്ടി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യ പരമാവധി പരിശ്രമങ്ങൾ നടത്തിയിരുന്നു. സൗദി ക്ലബ്ബായ അൽ ഇത്തിഹാദ് ഒരു തുകയായിരുന്നു താരത്തിന് വേണ്ടി ലിവർപൂളിന് വാഗ്ദാനം ചെയ്തിരുന്നത്.എന്നാൽ ലിവർപൂൾ അദ്ദേഹത്തെ കൈവിടാൻ തയ്യാറായിരുന്നില്ല. പക്ഷേ അൽ ഇത്തിഹാദ് ഈ നീക്കത്തിൽ നിന്നും പിൻവാങ്ങിയിട്ടില്ല.

വരുന്ന ജനുവരിയിലോ അതല്ലെങ്കിൽ സമ്മറിലോ അദ്ദേഹത്തെ എത്തിക്കാൻ തന്നെയാണ് സൗദിയുടെ തീരുമാനം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിലനിർത്തുക എന്നത് ലിവർപൂളിനെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾകീപ്പറായ ആലിസൺ ബെക്കർ ഇക്കാര്യത്തിൽ പ്രതീക്ഷകൾ പങ്കുവെച്ചിട്ടുണ്ട്. ചുവന്ന ജഴ്സിയിൽ സലാ പരമാവധി കാലം തുടരുമെന്നുള്ള പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.ആലിസണിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മുഹമ്മദ് സല അവിശ്വസനീയമായ ഒരു താരമാണ്.അദ്ദേഹം ഞങ്ങളുടെ ടീമിൽ ഉള്ളത് തന്നെ എനിക്ക് ഒരുപാട് സന്തോഷം നൽകുന്ന ഒന്നാണ്.ഇവിടുത്തെ എല്ലാ റെക്കോർഡുകളും തകർക്കാൻ അദ്ദേഹത്തിന് കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരുപാട് കാലം അദ്ദേഹം ഞങ്ങളുടെ മുന്നേറ്റത്തിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. സാധ്യമാകുന്ന അത്രയും കാലം അദ്ദേഹം ചുവപ്പ് ജേഴ്സിയിൽ ഉണ്ടാകും എന്നുള്ള പ്രതീക്ഷയിലാണ് ഞാൻ ഉള്ളത് ” ഇതാണ് ആലിസൺ പറഞ്ഞിട്ടുള്ളത്.

316 മത്സരങ്ങൾ ലിവർപൂളിന് വേണ്ടി കളിച്ച ഈ താരം 194 ഗോളുകളാണ് ആദ്യം നേടിയിട്ടുള്ളത്.ഈ വർഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 30 ഗോൾ പങ്കാളിത്തങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമായി മാറാനും സലാക്ക് സാധിച്ചിരുന്നു. 2025 വരെ ലിവർപൂളുമായി കോൺട്രാക്ട് അവശേഷിക്കുന്ന ഈ താരം സൗദിയിലേക്ക് പോകാനുള്ള സാധ്യതകളെ തള്ളിക്കളയാനും ആവില്ല.

Leave a Reply

Your email address will not be published. Required fields are marked *