സലാ അസന്തുഷ്ടൻ, ലിവർപൂൾ വിൽക്കണമെന്ന് മുൻ സഹതാരം !

ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ സ്‌ട്രൈക്കർ മുഹമ്മദ് സലാ ലിവർപൂളിൽ അസന്തുഷ്ടനാണെന്ന് മുൻ ഈജിപ്ഷ്യൻ സഹതാരം മുഹമ്മദ് അബൌട്രിക.സലായുമായി താൻ സംസാരിച്ചുവെന്നും അദ്ദേഹം സന്തോഷവാനല്ല എന്ന കാര്യം തന്നോട് തുറന്നു പറഞ്ഞുവെന്നും അദ്ദേഹത്തെ വിൽക്കുന്നത് ലിവർപൂൾ പരിഗണിക്കണമെന്നും ഇദ്ദേഹം ആവിശ്യപ്പെട്ടു. ബാഴ്സയിലോ റയൽ മാഡ്രിഡിലോ ആയിരുന്നുവെങ്കിൽ സലാക്ക്‌ ബാലൺ ഡിയോർ ലഭിക്കേണ്ട സമയമായിട്ടുണ്ടെന്നും ഇദ്ദേഹം അറിയിച്ചു. ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.ചാമ്പ്യൻസ് ലീഗിൽ മിഡ്‌ലാന്റിനേതിരെ നടന്ന മത്സരത്തിൽ സലായെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത് താരത്തിൽ അസംതൃപ്തി ഉണ്ടാക്കിയെന്നും ഇദ്ദേഹം അറിയിച്ചു. കൂടാതെ കഴിഞ്ഞ മത്സരത്തിൽ താരത്തെ ക്ലോപ് പകരക്കാരന്റെ രൂപത്തിലായിരുന്നു ഇറക്കിയിരുന്നത്. താരം ഇരട്ടഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു.

” ഞാൻ സലായെ വിളിക്കുകയും അദ്ദേഹത്തിന്റെ സാഹചര്യങ്ങളെ പറ്റി അന്വേഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹം അസ്വസ്ഥനാണ്. പക്ഷെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെ അത്‌ ബാധിച്ചിട്ടില്ല. എനിക്കറിയാം സലാ ലിവർപൂളിൽ അസന്തുഷ്ടനാണ് എന്നുള്ളത്. എന്ത്കൊണ്ട് ആണ് അദ്ദേഹം സന്തോഷവാനല്ലാത്തത് എന്നുള്ളത് അദ്ദേഹം എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അത്‌ രഹസ്യങ്ങളാണ്. പരസ്യമായി പറയാൻ സാധിക്കുന്നവയല്ല. മിഡ്‌ലാന്റിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തെ ക്യാപ്റ്റൻ ആക്കാത്തത് ഒരു കാരണമാണ് ” അദ്ദേഹം തുടർന്നു.

” നിലവിൽ സലാ റയൽ മാഡ്രിഡിലോ ബാഴ്‌സയിലോ കളിച്ച്, ലിവർപൂളിലെ അതേ പ്രകടനം നടത്തിയിരുന്നുവെങ്കിൽ അദ്ദേഹത്തിനിപ്പോൾ ബാലൺ ഡിയോർ ലഭിച്ചേനെ. ബാഴ്സയെയോ റയലിനെയോ കുറിച്ച് സ്പാനിഷ് മാധ്യമങ്ങൾ സലായോട് ചോദിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്റെ അഭിപ്രായത്തിൽ സാമ്പത്തികപരമായ കാര്യങ്ങൾ പരിഗണിച്ച് സലായെ വിൽക്കുന്നത് ലിവർപൂൾ പരിഗണിക്കണം ” അബൌട്രിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *