സലാക്ക് വേണ്ടിയുള്ള വൻ ഓഫർ നിരസിച്ച് ലിവർപൂൾ, ലോക റെക്കോർഡ് ഓഫർ നൽകാൻ അൽ ഇത്തിഹാദ്.
ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർ താരമായ മുഹമ്മദ് സലാക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദ് തുടരുകയാണ്. 150 മില്യൺ പൗണ്ടിന്റെ ഒരു ഓഫർ ലിവർപൂളിന് ഈ സൗദി ക്ലബ്ബ് നൽകിയിരുന്നു. പക്ഷേ സലായെ വിട്ടു നൽകാൻ ലിവർപൂൾ ഒരുക്കമല്ല.അതുകൊണ്ടുതന്നെ ഈ ഓഫർ അവർ നിരസിച്ചിരുന്നു.
സലാക്ക് സൗദിയിലേക്ക് പോകാൻ താല്പര്യമുണ്ട് എന്നാണ് റിപ്പോർട്ടുകൾ.ഇത്തിഹാദിനോട് സലാ യെസ് പറഞ്ഞു കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ വരെ പുറത്തേക്കു വന്നിട്ടുണ്ട്. യൂറോപ്പിലെ ട്രാൻസ്ഫർ വിൻഡോ അടച്ചെങ്കിലും സൗദിയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താരങ്ങളെ സ്വന്തമാക്കാൻ അവർക്ക് സാധിക്കും. ലിവർപൂളുമായി എത്രയും പെട്ടെന്ന് എഗ്രിമെന്റിൽ എത്താനാണ് ഇത്തിഹാദ് ശ്രമിക്കുന്നത്.
🚨 Mo Salah. He’s 31. Do you sell him for £200m? 🤔🇸🇦 pic.twitter.com/kSM9vLEl7j
— Transfer News Live (@DeadlineDayLive) September 1, 2023
ഇത്തവണത്തെ ക്ലബ്ബ് വേൾഡ് കപ്പിന് യോഗ്യത നേടാൻ ഇത്തിഹാദിന് കഴിഞ്ഞിട്ടുണ്ട്. അതിനു മുന്നേ എങ്ങനെയെങ്കിലും സലായെ കൊണ്ടുവരാനാണ് ഈ ക്ലബ്ബ് ശ്രമിക്കുന്നത്.ഇത്തവണ അദ്ദേഹത്തെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അടുത്ത വിൻഡോയിൽ അൽ ഹിലാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ സാധ്യതയുണ്ട്. കാരണം പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അൽ ഹിലാലിന് ആ ഒരു അവസരം നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ സലാക്ക് വേണ്ടി ലോക റെക്കോർഡ് ഓഫർ നൽകാൻ ഇത്തിഹാദ് തയ്യാറായിക്കഴിഞ്ഞു.
200 മില്യൺ പൗണ്ടിന്റെ ഒരു ഓഫറാണ് അൽ ഇത്തിഹാദ് നൽകുക. അതായത് യൂറോയുടെ കണക്കിലേക്ക് വന്നാൽ 233 മില്യൻ യൂറോ വരും. ഇത് ലിവർപൂൾ സ്വീകരിച്ചാൽ നെയ്മർ ജൂനിയറുടെ ട്രാൻസ്ഫർ റെക്കോർഡ് പഴങ്കഥയാകും.സലായെ വിട്ട് നൽകാൻ നിലവിൽ ലിവർപൂളോ അവരുടെ പരിശീലകനോ ഉദ്ദേശിക്കുന്നില്ല. പക്ഷേ സൗദി ക്ലബ്ബിന്റെ ഈ ലോക റെക്കോർഡ് ഓഫറിൽ ലിവർപൂൾ വീഴുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.