സമ്പന്നരായ ഉടമസ്ഥരുള്ള ക്ലബുകൾ ഏതൊക്കെ? 10 പേരുടെ ലിസ്റ്റ് ഇതാ!
കഴിഞ്ഞ ദിവസമായിരുന്നു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് പുതിയ ഉടമസ്ഥരെത്തിയത്. റഷ്യൻ കോടീശ്വരനായ റോമൻ അബ്രമോവിച്ചിൽ നിന്നും മറ്റൊരു കോടീശ്വരനായ ടോഡ് ബോഹ്ലിയാണ് ചെൽസിയെ വാങ്ങിച്ചത്.4.25 ബില്യൺ പൗണ്ടാണ് ഇതിനു വേണ്ടി അദ്ദേഹം മുടക്കിയത്. ഇതോടുകൂടി സമ്പന്നനായ ഉടമസ്ഥരുള്ള ക്ലബ്ബുകളുടെ പട്ടികയിൽ ചെൽസി ആറാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഏതായാലും സമ്പന്നരായ ഉടമസ്ഥരുള്ള 10 ക്ലബ്ബുകളുടെ ലിസ്റ്റ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
1- ന്യൂകാസിലിന്റെ ഉടമസ്ഥരായ സൗദി അറേബ്യ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്
320 ബില്യൺ പൗണ്ടാണ് ഇവരുടെ ആസ്തി.2021 ഒക്ടോബറിലാണ് ഇവർ ന്യൂകാസിലിനെ ഏറ്റെടുത്തത്.
2-പിഎസ്ജിയുടെ ഉടമസ്ഥരായ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി.
220 ബില്യൺ പൗണ്ടാണ് ഇവരുടെ ആസ്തി.2011 ജൂണിൽ തമീം ബിൻ ഹമദ് അൽതാനിയാണ് പിഎസ്ജിയെ സ്വന്തമാക്കിയത്.
3- മാഞ്ചസ്റ്റർ സിറ്റിയുടെ ശൈഖ് മൻസൂർ
21 ബില്യൺ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി.2008-ലാണ് ഇദ്ദേഹം ക്ലബ്ബിനെ വാങ്ങിച്ചത്.
4-RB ലീപ്സിഗ്,RB സാൽസ്ബർഗ്,ന്യൂയോർക്ക് റെഡ് ബുൾസ് എന്നിവരുടെ ഉടമയായ ഡീട്രൈക്ക് മാറ്റെഷിറ്റ്സ്.
15.7 ബില്യൺ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി.
— Murshid Ramankulam (@Mohamme71783726) May 9, 2022
5-യുവന്റസിന്റെ ഉടമസ്ഥനായ ആൻഡ്രിയ ആഗ്നില്ലി.
14 ബില്യൺ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി.1923-ൽ ഇദ്ദേഹത്തിന്റെ കുടുംബമായിരുന്നു ക്ലബ്ബിനെ വാങ്ങിയത്.
6-ചെൽസിയുടെ ഉടമസ്ഥനായ ടോഡ് ബോഹ്ലി
10.86 ബില്യൺ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി.
7-ലാ ഗാലക്സിയുടെ ഫിലിപ്പ് ആൻഷൂട്സ്
8.1 ബില്യൺ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി.1998-ലാണ് ഇദ്ദേഹം ക്ലബ്ബിനെ വാങ്ങിയത്.
8-ആഴ്സണലിന്റെ ഉടമസ്ഥനായ സ്റ്റാൻ ക്രോൻകെ
6.8 ബില്യൻ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി.2011-ലാണ് ഇദ്ദേഹം ക്ലബ്ബിനെ വാങ്ങിച്ചത്.
9- ഇന്റർ മിലാന്റെ ഴാങ് ജിണ്ടൂങ്.
6.2 ബില്യൺ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി.2016-ലാണ് അദ്ദേഹം ക്ലബ്ബിനെ ഏറ്റെടുത്തത്.
10- വോൾവ്സിന്റെ ഗ്വോ ഗോങ്ചാങ്
5.2 ബില്യൺ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി.2016-ലാണ് ഇദ്ദേഹം ക്ലബ്ബിനെ ഏറ്റെടുത്തത്.
ഇതാണ് മാർക്ക പുറത്തുവിട്ട ലിസ്റ്റ്.