വെർണറുടെ മോശം ഫോം, കാരണം വിശദീകരിച്ച് ടുഷേൽ!

ദിവസങ്ങൾക്ക്‌ മുമ്പാണ് ചെൽസിയുടെ പുതിയ പരിശീലകനായി തോമസ് ടുഷേൽ സ്ഥാനമേറ്റത്. മോശം ഫോമിൽ കളിക്കുന്ന ചെൽസി പരിശീലകനായിരുന്ന ലംപാർഡിനെ പുറത്താക്കുകയായിരുന്നു. ഈ സീസണിൽ തുടക്കത്തിൽ മികച്ച ഫോമിൽ കളിച്ചിരുന്ന വെർണർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പിന്നീട് നിറം മങ്ങിയതാണ് ലംപാർഡിന്റെ സ്ഥാനം തെറിക്കാൻ കാരണം. നിലവിൽ മോശം ഫോമിലാണ് വെർണർ കളിക്കുന്നത്.എല്ലാ കോമ്പിറ്റീഷനുകളിലുമായി നടന്ന ആദ്യത്തെ 13 മത്സരങ്ങളിൽ നിന്ന് വെർണർ നേടിയത് 8 ഗോളുകൾ ആയിരുന്നു. എന്നാൽ പിന്നീട് നടന്ന 16 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് വെർണർ നേടിയത്. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ ടുഷേൽ. ആത്മവിശ്വാസം നഷ്ടപ്പെട്ടതാണ് മോശം ഫോമിന് കാരണമെന്നും താൻ സഹായിക്കാൻ ശ്രമിക്കുമെന്നും ടുഷേൽ വ്യക്തമാക്കി.

” ഈ നിമിഷം വെർണറുടെ മുഖത്ത് ഒരു നിരാശ കാണാം.അദ്ദേഹത്തിന്റെ തോളുകളിൽ ഭാരവും കാണാം.കരുതലുള്ള, നല്ലൊരു വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം.അദ്ദേഹത്തിന്റെ ഫോം വീണ്ടെടുക്കണമെങ്കിൽ അദ്ദേഹം സ്വയം വിശ്വസിക്കണം. അദ്ദേഹം സ്വയം സംശയിക്കുന്നത് നിർത്തണം.മുഖത്ത് ചിരി വരുത്താൻ ശ്രമിക്കണം. എന്റെ ജോലി അദ്ദേഹത്തെ സഹായിക്കുക എന്നതാണ്. അദ്ദേഹത്തിന്റെ കരുത്ത് തിരിച്ചു കിട്ടാൻ ആവിശ്യമായ പൊസിഷൻ ഞാൻ അദ്ദേഹത്തിന് കണ്ടെത്തും. മികച്ച രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്ന, അതിന് വേണ്ടി ശ്രമിക്കുന്ന ഒരാളാണ് അദ്ദേഹം. വെർണറുടെ കാര്യത്തിൽ ഞാൻ ബോധ്യവാനാണ് ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *