വിനീഷ്യസിന്റെ കുതിപ്പ്, മൂല്യം കൂടിയ അണ്ടർ 23 താരങ്ങൾ ഇവർ!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് റയലിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്. ഈ ലാലിഗയിൽ ഇതിനോടകം തന്നെ 10 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തമാക്കാൻ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ താരത്തിന്റെ മാർക്കറ്റ് വാല്യൂ കുത്തനെ ഉയർന്നിട്ടുണ്ട്. അണ്ടർ 23 താരങ്ങളിൽ ഏറ്റവും കൂടുതൽ മൂല്യമുള്ളവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് വിനീഷ്യസ് ഉള്ളത്.150 മില്യൺ യൂറോയോളമാണ് താരത്തിന്റെ വാല്യൂ. ഒന്നാം സ്ഥാനത്തുള്ള എർലിങ് ഹാലണ്ടിന്റെ മൂല്യവും ഇത് തന്നെ. അതേസമയം കരാർ അവസാനിക്കുന്നത് പ്രീ കോൺട്രാക്ടിൽ ഏർപ്പെടാവുന്നതുമാണ് കൊണ്ടും സൂപ്പർതാരമായ എംബപ്പേയുടെ വാല്യൂ കുറഞ്ഞിട്ടുണ്ട്. ഏതായാലും ഏറ്റവും കൂടുതൽ മൂല്യമുള്ള ആദ്യ കുറച്ച് സ്ഥാനക്കാരെ നമുക്കൊന്നു പരിശോധിക്കാം.മുന്നേറ്റനിരക്കാരെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എർലിങ് ഹാലണ്ട് -150 മില്യൺ
വിനീഷ്യസ് – 150 മില്യൺ
ഫോഡൻ – 150 മില്യൺ
ഗ്രീൻവുഡ് – 140 മില്യൺ
സാഞ്ചോ -130 മില്യൺ
ഫെറാൻ ടോറസ് – 120 മില്യൺ
ഫെലിക്സ് – 100 മില്യൺ
എംബപ്പേ – 80 മില്യൺ

ഇതാണ് കണക്കുകൾ. ഗോൾകീപ്പർമാരിൽ ഏറ്റവും മൂല്യമുള്ള അണ്ടർ 23 താരം ജിയാൻ ലൂയിജി ഡോണ്ണാരുമയാണ്. സെന്റർ ബാക്കുമാരിൽ എറിക് ഗാർഷ്യയും ജോസ്ക്കോ ഗ്വാർഡിയോളുമാണ് മുൻപന്തിയിൽ.മൂല്യം കൂടിയ ഫുൾ ബാക്ക് അൽഫോൺസോ ഡേവിസാണ്.ജൂഡ് ബെല്ലിങ്ഹാം, ഫ്ലോറിയൻ വിർട്സ്, പെഡ്രി എന്നിവരാണ് അണ്ടർ 23 താരങ്ങളിൽ മൂല്യം കൂടിയ മധ്യനിരക്കാർ.കൂടാതെ 60 പേരുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് പ്രീമിയർലീഗിൽ നിന്നാണെന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *