വിജയിച്ചു കയറി സിറ്റി, ആഴ്സണൽ, ടോട്ടൻഹാമിന് നാണംകെട്ട തോൽവി!
പ്രീമിയർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിന് ലെസ്റ്ററിനെയാണ് സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 62-ആം മിനിറ്റിൽ ബെർണാഡോ സിൽവ നേടിയ ഗോളാണ് സിറ്റിക്ക് ജയം നേടികൊടുത്തത്.ജയത്തോടെ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.
Happy…? 👇 pic.twitter.com/R17F5Pd6AZ
— Premier League (@premierleague) September 11, 2021
അതേസമയം ആഴ്സണൽ ലീഗിലെ ആദ്യ ജയം സ്വന്തമാക്കി. നോർവിചിനെയാണ് ആഴ്സണൽ ഒരു ഗോളിന് കീഴടക്കിയത്.മത്സരത്തിന്റെ 66-ആം മിനിറ്റിൽ പെപെയുടെ അസിസ്റ്റിൽ നിന്ന് ഓബമയാങ് ആണ് ഗോൾ നേടിയത്.മൂന്ന് പോയിന്റുകൾ മാത്രമുള്ള ആഴ്സണൽ 16-ആം സ്ഥാനത്താണ്.
FULL-TIME Arsenal 1-0 Norwich
— Premier League (@premierleague) September 11, 2021
The Gunners secure their first #PL win of the season, thanks to Pierre-Emerick Aubameyang's second-half strike#ARSNOR pic.twitter.com/Ei52TMBdVt
ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ചിരുന്ന ടോട്ടൻഹാമിന് നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസാണ് ടോട്ടൻഹാമിനെ തകർത്തു വിട്ടത്.എഡൌർഡ് ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു സാഹയാണ് നേടിയത്.പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് നിലവിൽ ടോട്ടൻഹാം ഉള്ളത്.