വിജയവഴിയിൽ തിരിച്ചെത്താൻ യുണൈറ്റഡ്, സാധ്യത ഇലവൻ ഇങ്ങനെ!
ഒരിടവേളക്ക് ശേഷം പ്രീമിയർ ലീഗ് ഒരിക്കൽ കൂടി തിരിച്ചെത്തുകയാണ്.ലീഗിലെ 12-ആം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ വാട്ട്ഫോർഡാണ്. ശനിയാഴ്ച്ച രാത്രി ഇന്ത്യൻ സമയം 8:30-ന് വാട്ട്ഫോർഡിന്റെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.
യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ അവർ സിറ്റിയോട് പരാജയപ്പെട്ടിരുന്നു. അത്കൊണ്ട് തന്നെ സോൾഷെയർക്ക് ഈ മത്സരം വിജയിക്കൽ അനിവാര്യമാണ്.അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഭാവി തുലാസിലാവും.
— Murshid Ramankulam (@Mohamme71783726) November 19, 2021
യുണൈറ്റഡിന്റെ രണ്ട് പ്രധാനപ്പെട്ട താരങ്ങൾ പരിക്കിൽ നിന്നും മുക്തി നേടിയത് അവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. മാർക്കസ് റാഷ്ഫോർഡ്, ലൂക്ക് ഷോ എന്നിവരാണ് പരിക്കിൽ നിന്നും മുക്തരായിട്ടുള്ളത്. ഏതായാലും വാട്ട്ഫോർഡിനെതിരെയുള്ള യുണൈറ്റഡിന്റെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
De Gea, Wan-Bissaka, Lindelof, Maguire, Shaw, Fred, McTominay, Fernandes, Rashford, Ronaldo, Greenwood
ഇതാണ് സാധ്യത ഇലവൻ.നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്.11 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.