വല്ല സൗദിയിലേക്കോ അമേരിക്കയിലേക്കോ പോകൂ: മോശം പ്രകടനത്തിന് പിന്നാലെ കാസമിറോക്ക് രൂക്ഷ വിമർശനം!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോ സെന്റർ ബാക്ക് പൊസിഷനിലായിരുന്നു കളിച്ചിരുന്നത്.അത് സമ്പൂർണ്ണ ദുരന്തമായി എന്ന് തന്നെ പറയാം.വളരെ പരിതാപകരമായ പ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്. യുണൈറ്റഡ് വഴങ്ങിയ മൂന്നു ഗോളുകൾ കാസമിറോയുടെ പിഴവിൽ നിന്നായിരുന്നു.

കൂടാതെ നിരവധി തവണ എതിരാളികളാൽ അദ്ദേഹം ഡ്രിബിൾ ചെയ്യപ്പെടുകയും ചെയ്തു. ഇങ്ങനെ ദയനീയമായ പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.ഇക്കാര്യത്തിൽ വിമർശനവുമായി ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ രംഗത്ത് വന്നിട്ടുണ്ട്. യുണൈറ്റഡ് വിട്ടുകൊണ്ട് സൗദിയിലേക്കോ അമേരിക്കയിലേക്കോ പോവാൻ സമയമായി എന്നാണ് കാരഗർ താരത്തോട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കാസമിറോ ഇന്നത്തെ പ്രകടനത്തോടുകൂടി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അദ്ദേഹം ഇതൊക്കെ അവസാനിപ്പിച്ച് സൗദിയിലേക്കോ അമേരിക്കയിലേക്കോ പോകേണ്ട സമയമായി. അദ്ദേഹത്തിന്റെ ഏജന്റും ചുറ്റുമുള്ളവരും ഇത് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. ഫുട്ബോൾ നിങ്ങളെ ലീവ് ചെയ്യുന്നതിന് മുൻപ് നിങ്ങൾ ലീവ് ചെയ്യുന്നതാണ് നല്ലത്.കാസമിറോയുടെ ലെവലിൽ ഉള്ള ഒരു താരം കടന്നു പോകേണ്ട ഒരു അവസ്ഥയിലൂടെ അല്ല അദ്ദേഹം കടന്നുപോകുന്നത്. അദ്ദേഹം ഇതൊക്കെ നിർത്തേണ്ടതുണ്ട് “ഇതാണ് ലിവർപൂൾ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡിൽ 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ള താരമാണ് കാസമിറോ. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആ നിലവാരം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ദിവസം കൂടുന്തോറും അദ്ദേഹത്തിന് പ്രകടനം മോശമായി വരികയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം യുണൈറ്റഡ് വിട്ടാലും അത്ഭുതപ്പെടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *