വമ്പൻ ക്ലബുകളുടെ ഏറ്റവും വലിയ ട്രാൻസ്ഫറുകൾ ഏതൊക്കെ?

മറ്റൊരു സമ്മർ ട്രാൻസ്ഫർ വിന്റോയുടെ തൊട്ടരികിലാണ് നിലവിൽ ക്ലബ് ഫുട്ബോൾ ലോകമുള്ളത്. കഴിഞ്ഞ സമ്മറിലായിരുന്നു സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂടുമാറിയത്. ഇത്തവണയും വമ്പൻ കൂടുമാറ്റങ്ങൾ പ്രതീക്ഷക്കപ്പെടുന്നുണ്ട്. ഇതിനോടകം തന്നെ ഹാലണ്ടിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിക്കഴിഞ്ഞു.

ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ചില കണക്കുകൾ കുറച്ചു മുമ്പ് CIES പുറത്തുവിട്ടിരുന്നു. അതായത് 2012 മുതൽ 2021 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചത് മാഞ്ചസ്റ്റർ സിറ്റിയാണ്.1680 മില്യൺ യുറോയായിരുന്നു സിറ്റി ചെലവഴിച്ചിരുന്നത്.1628 മില്യൺ യുറോ ചിലവഴിച്ച ചെൽസി രണ്ടാമതും 1563 മില്യൺ യുറോ ചിലവഴിച്ച ബാഴ്സ മൂന്നാമതുമാണ്.1545 മില്യൺ യൂറോ ചിലവാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡാണ് നാലാം സ്ഥാനത്ത്.അതേസമയം 1167 മില്യൺ ചിലവഴിച്ച റയൽ ഏഴാം സ്ഥാനത്താണ്.

ഏതായാലും യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ ഏറ്റവും വലിയ ട്രാൻസ്ഫറുകൾ ഏതൊക്കെയാണ് എന്നുള്ളത് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പുറത്തു വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

1-PSG
Player: Neymar
Transfer fee: €222 million

2-Barcelona
Player: Philippe Coutinho
Transfer Fee: €145 million

3-Atletico Madrid
Player: Joao Felix
Transfer Fee: €126 million

4-Manchester City
Player: Jack Grealish
Transfer Fee: €117 million

5-Chelsea
Player: Romelu Lukaku
Transfer Fee: €115 million

6-Manchester United
Player: Paul Pogba
Transfer Fee: €105 million

7-Real Madrid
Player: Eden Hazard
Transfer Fee: €100 million

8-Juventus
Player: Cristiano Ronaldo
Transfer Fee: €100 million

9-Arsenal
Player: Nicolas Pepe
Transfer Fee: €80 million

10-Bayern Munich
Player: Lucas Hernandez
Transfer Fee: €80 million

11-Inter Milan
Player: Romelu Lukaku
Transfer Fee: €80 million

ഇതൊക്കെയാണ് യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെ ഏറ്റവും വലിയ ട്രാൻസ്ഫറുകൾ. എന്നാൽ ഇതിലെ പല താരങ്ങൾക്കും തങ്ങളുടെ ഹൈപ്പിനോട് നീതിപുലർത്തുന്ന പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *