വമ്പൻ അബദ്ധമാണ് കാണിച്ചുവെച്ചത് : വിമർശനവുമായി ടെൻഹാഗ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരെ ബ്രൈറ്റൻ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വെൽബെക്കിലൂടെ ബ്രൈറ്റനാണ് ലീഡ് എടുത്തത്. എന്നാൽ ഡയാലോയിലൂടെ യുണൈറ്റഡ് സമനില നേടി. പക്ഷേ മത്സരത്തിന്റെ അവസാനത്തിൽ ജാവോ പെഡ്രോ നേടിയ ഗോൾ യുണൈറ്റഡിന് തോൽവി സമ്മാനിക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന മിനിറ്റിൽ അഡിൻഗ്രയുടെ ക്രോസിൽ നിന്നാണ് പെഡ്രോ ഗോൾ നേടിയത്. യുണൈറ്റഡ് ഡിഫൻസിന്റെ പിഴവാണ് ഈ ഗോളിന് കാരണമായത്. എന്തെന്നാൽ പെഡ്രോയെ മാർക്ക് ചെയ്യാൻ ഒരു താരം പോലും ഇല്ലായിരുന്നു.ഈ വഴങ്ങിയതിലുള്ള നിരാശ യുണൈറ്റഡ് പരിശീലകനായ ടെൻഹാഗ് പ്രകടിപ്പിച്ചിട്ടുണ്ട്.ഒരു വലിയ മിസ്റ്റേകിലൂടെയാണ് ഗോൾ വഴങ്ങിയത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അഡിൻഗ്രയുടെ ക്രോസ് തടയാൻ ഞങ്ങൾക്ക് സാധിച്ചില്ല.അതുതന്നെ വലിയ ഒരു മിസ്റ്റേക്ക് ആയിരുന്നു. കൂടാതെ പെഡ്രോയെ മാർക്ക് ചെയ്തില്ല. ഒന്നിലധികം അബദ്ധങ്ങൾ വരുത്തി വെച്ചതുകൊണ്ടാണ് ഞങ്ങൾക്ക് ആ ഗോൾ വഴങ്ങേണ്ടി വന്നത്.മത്സരത്തിന്റെ അവസാന സമയത്ത് ഗോൾവഴങ്ങി പരാജയപ്പെടേണ്ടി വരിക എന്നുള്ളത് വളരെ നിരാശാജനകമായ കാര്യമാണ്.കമ്മ്യൂണിറ്റി ഷീൽഡിലും ഇതിന് സമാനമായത് തന്നെയാണ് സംഭവിച്ചത്.കിരീടം നേടണമെങ്കിൽ ഇത്തരം മത്സരങ്ങളിൽ നിന്ന് നിർബന്ധമായും പോയിന്റുകൾ കളക്ട് ചെയ്യേണ്ടതുണ്ട്. ഞങ്ങൾ വിജയത്തിന്റെ തൊട്ടരികിലായിരുന്നു. അവിടെ നിന്നാണ് ഞങ്ങൾ പരാജയപ്പെട്ടത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

2022നു ശേഷം സ്റ്റോപ്പേജ് ടൈമിൽ ഗോളുകൾ വഴങ്ങിക്കൊണ്ട് ഏറ്റവും കൂടുതൽ തവണ പ്രീമിയർ ലീഗിൽ പരാജയപ്പെട്ട ക്ലബ്ബ് എന്ന നാണക്കേടിന്റെ കണക്കുകളും ഇപ്പോൾ യുണൈറ്റഡിന്റെ പേരിലാണ്.ഈ തോൽവി യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം വളരെ നിരാശ നൽകുന്ന കാര്യമാണ്. അടുത്ത മത്സരത്തിൽ ചിരവൈരികളായ ലിവർപൂളാണ് ഇവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *