ലോകത്തെ ഏറ്റവും മികച്ച പരിശീലകനാണ് പെപ് : നേരിടും മുമ്പ് ആർടെറ്റ പറയുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാളെ കരുത്തരുടെ പോരാട്ടമാണ് അരങ്ങേറുന്നത്. ഒന്നാം സ്ഥാനക്കാരായ ആഴ്സണലും മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 9 മണിക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.പ്രീമിയർ ലീഗ് കിരീട പോരാട്ടത്തെ വളരെയധികം സ്വാധീനിക്കുന്ന ഒരു മത്സരം കൂടിയാണ് ഇത്.
രണ്ട് മികച്ച പരിശീലകർ ഒരിക്കൽ കൂടി മുഖാമുഖം വരികയാണ്. മത്സരത്തിനു മുന്നേ പെപ് ഗാർഡിയോളയെ ഒരിക്കൽക്കൂടി പ്രശംസിച്ചിരിക്കുകയാണ് ആഴ്സണൽ പരിശീലകനായ ആർടെറ്റ. ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ പെപ് ഗാർഡിയോള തന്നെയാണ് എന്നാണ് ആർടെറ്റ പറഞ്ഞിട്ടുള്ളത്. നേരത്തെ പെപിന്റെ അസിസ്റ്റന്റ് പരിശീലകനായി പ്രവർത്തിച്ച വ്യക്തി കൂടിയാണ് ആർടെറ്റ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
❤️ Mikel Arteta on Pep Guardiola: "He is the best manager in the world by a mile".
— Fabrizio Romano (@FabrizioRomano) March 29, 2024
"He is someone I loved working with and that will stay forever. The intelligence, the way he manages the team, an incredible work ethic, he does a lot behind the scenes that people don't see". pic.twitter.com/I9yUAyEar8
” എനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടത്തിന്റെയും ആരാധനയുടെയും കാര്യത്തിൽ യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച പരിശീലകനാണ് പെപ്.മാത്രമല്ല ഞാൻ ഫുട്ബോളിൽ കണ്ടിട്ടുള്ള ഏറ്റവും മികച്ച വ്യക്തികളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഞാൻ വർക്ക് ചെയ്തിട്ടുള്ള ഏറ്റവും തമാശക്കാരനായിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. അത് എല്ലാ കാലവും അങ്ങനെ തന്നെ നിലനിൽക്കും. തീർച്ചയായും ഈ മത്സരത്തിനു വേണ്ടി ഞങ്ങൾ കരുത്തരാവേണ്ടതുണ്ട് “ഇതാണ് ആർടെറ്റ പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് വിജയിക്കുക എന്നുള്ളത് ആഴ്സണലിനെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്.ഇത്തിഹാദിൽ കളിച്ച അവസാനത്തെ എട്ടുമത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.7 തവണയും പരാജയപ്പെടുകയായിരുന്നു.2015ലാണ് അവസാനമായി വിജയിച്ചത്. കഴിഞ്ഞ ഏപ്രിലിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആഴ്സണൽ പരാജയപ്പെടുകയായിരുന്നു.