ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ :എമിയെ പ്രശംസിച്ച് എംരി!
യൂറോപ കോൺഫറൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ല യഥാർത്ഥത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഫ്രഞ്ച് ക്ലബ്ബായ ലില്ലിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അവരെ തോൽപ്പിച്ചത്. പക്ഷേ അഗ്രിഗേറ്റിൽ 3-3 ന്റെ സമനില രണ്ട് ടീമുകളും പാലിക്കുകയായിരുന്നു.ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങൾ നീങ്ങി. പെനാൽറ്റി ഷൂട്ടൗട്ടിൽ ആസ്റ്റൻ വില്ല വിജയം നേടി.വില്ലയുടെ അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ മികവിലാണ് വില്ല വിജയം സ്വന്തമാക്കിയത്.
രണ്ട് പെനാൽറ്റികൾ അദ്ദേഹം തടഞ്ഞിടുകയായിരുന്നു. ഇതോടെ ആസ്റ്റൻ വില്ല കോൺഫറൻസ് ലീഗിന്റെ സെമിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.ഇതിനു ശേഷം ഗോൾകീപ്പർ എമിയെ കുറിച്ച് ചില കാര്യങ്ങൾ പരിശീലകൻ എംരി പറഞ്ഞിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും മികച്ച എമിയാണ് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഉനൈ എംരിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Unai Emery on Emiliano Martínez: “He is successful with Argentina, he is progressively improving with Aston Villa. Individually he is successful because he is saving many games on his own. He is one of the best goalkeepers in the world. The first, second or third? For me the… pic.twitter.com/F906Tv1xfr
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 20, 2024
” അർജന്റീനക്കൊപ്പം എല്ലാം നേടിയ താരമാണ് അദ്ദേഹം.ആസ്റ്റൻ വില്ലപ്പൊക്കം അദ്ദേഹം ഇമ്പ്രൂവ് ആവുകയും ചെയ്യുന്നു. വ്യക്തിഗതമായി അദ്ദേഹം സക്സസ്ഫുൾ ആണ്. എന്നാൽ അദ്ദേഹത്തിന്റെ മികവുകൊണ്ട് മാത്രം പല മത്സരങ്ങളെയും അദ്ദേഹം രക്ഷിച്ചിട്ടുണ്ട്.ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് അദ്ദേഹം. ഒന്നാം സ്ഥാനത്താണോ രണ്ടാം സ്ഥാനത്താണോ മൂന്നാം സ്ഥാനത്താണോ എന്ന് ചോദിച്ചാൽ, എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹമാണ് ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ ” ഇതാണ് എംരി പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ആസ്റ്റൻ വില്ലക്ക് സാധിക്കുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവർ നാലാം സ്ഥാനത്താണ്. കോൺഫറൻസ് ലീഗിന്റെ സെമിഫൈനലിൽ ഗ്രീക്ക് കരുത്തരായ ഒളിമ്പിയാക്കോസാണ് അവരുടെ എതിരാളികൾ.