ലോകത്തിലെ ഏറ്റവും മികച്ച താരം ഞാനാണ് : സലാ!
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് ലിവർപൂളിന് വേണ്ടി ഈജിപ്ഷ്യൻ സൂപ്പർതാരമായ മുഹമ്മദ് സലാ ഇപ്പോൾ കാഴ്ച്ച വെക്കുന്നത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരം സലായാണ്.22 ഗോളുകളും 13 അസിസ്റ്റുകളുമാണ് സലായുടെ സമ്പാദ്യം. കൂടാതെ ചാമ്പ്യൻസ് ലീഗിൽ എട്ടു ഗോളുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.
ഏതായാലും തന്റെ പ്രകടനത്തെ പറ്റി ചില കാര്യങ്ങൾ ഇപ്പോൾ സലാ പങ്കുവെച്ചിട്ടുണ്ട്.അതായത് തന്റെ പൊസിഷനിലെ ലോകത്തിലെ ഏറ്റവും മികച്ച താരം താനാണ് എന്നാണ് സലാ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ബീയിൻ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സലായുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 12, 2022
” എന്റെ പൊസിഷനിൽ കളിക്കുന്ന മറ്റേത് താരവുമായും നിങ്ങൾ എന്നെ താരതമ്യം ചെയ്യുകയാണെങ്കിൽ,നിങ്ങൾക്ക് കണ്ടെത്താനാവുക ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം എന്നാണ്. ഞാൻ എപ്പോഴും എന്റെ വർക്കിൽ ഫോക്കസ് ചെയ്യുകയും ഏറ്റവും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന ഒരു താരമാണ്. ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം എന്നുള്ളതിന് എന്റെ കണക്കുകൾ നിങ്ങൾക്ക് മുമ്പിൽ തെളിവായി ഉണ്ട്. ഞാൻ എനിക്ക് തന്നെ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നതിനെ ഇഷ്ടപ്പെടുന്നു. വ്യത്യസ്തമായ രീതിയിൽ വർക്ക് ചെയ്യുന്നു. കൂടാതെ വ്യത്യസ്തകൾ സൃഷ്ടിക്കുന്നു.അതാണ് എന്റെ ഡ്യൂട്ടി ” ഇതാണ് സലാ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള FWA അവാർഡ് സലായായിരുന്നു സ്വന്തമാക്കിയിരുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിനെയും FA കപ്പ് ഫൈനലിൽ ചെൽസിയെയും നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ സലായുള്ളത്.