ലെഫ്റ്റ് വിങ്ങിൽ ഞങ്ങൾക്ക് ഒരു നെയ്മറെ കിട്ടി എന്നാണ് ഞാൻ കരുതിയത് :ജെയിംസ് മാഡിസൺ

ഇന്നലെ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാം വിജയം സ്വന്തമാക്കിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ അൽകമാറിനെ പരാജയപ്പെടുത്തിയത്. പെനാൽറ്റിയിലൂടെ ബ്രസീലിയൻ സൂപ്പർ താരമായ റിച്ചാർലീസണാണ് അവരുടെ വിജയഗോൾ നേടിയത്. കേവലം 17 വയസ്സ് മാത്രമുള്ള മൈക്കി മൂർ എന്ന താരം ഈ മത്സരത്തിൽ ടോട്ടൻഹാമിന് വേണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു. ആദ്യപകുതിയിൽ റൈറ്റ് വിങ്ങിൽ കളിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ രണ്ടാം പകുതിയിൽ ലിഫ്റ്റ് വിങ്ങിലേക്ക് അദ്ദേഹം മാറുകയായിരുന്നു.പിന്നീട് ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. ആ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ടോട്ടൻഹാം സൂപ്പർതാരമായ ജെയിംസ് മാഡിസൺ രംഗത്ത് വന്നിട്ടുണ്ട്.ലെഫ്റ്റ് വിങ്ങിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ ഞങ്ങൾക്ക് ഒരു നെയ്മറെ കിട്ടിയല്ലോ എന്നാണ് ഞാൻ കരുതിയത് എന്നാണ് മാഡിസൺ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“45ആം മിനുട്ട് മുതൽ 65ആം മിനുട്ട് വരെ അദ്ദേഹം നടത്തിയ ഒരു പ്രകടനമുണ്ട്.ലെഫ്റ്റ് വിങ്ങിൽ ഞങ്ങൾക്ക് ഒരു നെയ്മറെ കിട്ടിയല്ലോ എന്നാണ് ഞാൻ അപ്പോൾ കരുതിയത്.അത്രയും ബ്രില്യന്റ് ആയിരുന്നു പ്രകടനം.ഒരു പേടിയും കൂടാതെയാണ് അദ്ദേഹം മുന്നോട്ട് പോയിരുന്നത്. വളരെയധികം യുവതാരമാണ് അദ്ദേഹം.പക്ഷേ വളരെയധികം പക്വതയോടെ കൂടിയാണ് അദ്ദേഹം കളിച്ചത്. വളരെയധികം എബിലിറ്റികൾ അദ്ദേഹത്തിനുണ്ട്. ഇനി അദ്ദേഹം ഹാർഡ് വർക്ക് ചെയ്യണം ” ഇതാണ് മാഡിസൺ പറഞ്ഞിട്ടുള്ളത്.

ടോട്ടൻഹാമിന്റെ അക്കാദമിയിലൂടെ തന്നെയാണ് ഈ യുവതാരം വളർന്നു വന്നിട്ടുള്ളത്. പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾ അദ്ദേഹം കളിച്ചു കഴിഞ്ഞു.ഇംഗ്ലണ്ടിന്റെ അണ്ടർ 19 ടീമിന് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനും ടോട്ടൻഹാമിനും ഭാവിയിൽ വലിയ പ്രതീക്ഷ നൽകുന്ന താരമാണ് മൈക്കി മൂർ.

Leave a Reply

Your email address will not be published. Required fields are marked *