ലിസാൻഡ്രോയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു, കനത്ത തിരിച്ചടി!
കഴിഞ്ഞ മത്സരത്തിൽ യൂറോപ്പ ലീഗിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു.സെവിയ്യയായിരുന്നു യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. ഈ മത്സരത്തിൽ മറ്റൊരു തിരിച്ചടി കൂടി യുണൈറ്റഡിന് ഏൽക്കേണ്ടി വന്നിരുന്നു.
പ്രതിരോധനിരയിലെ അർജന്റൈൻ സൂപ്പർ താരം ലിസാൻഡ്രോ മാർട്ടിനസിന് മത്സരത്തിനിടെ പരിക്കേൽക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ തോളിലേറ്റി കൊണ്ട് വെളിയിലേക്ക് കൊണ്ടുപോയത് സെവിയ്യയിലെ അർജന്റൈൻ സഹതാരങ്ങൾ ആയിരുന്നു.ഏതായാലും നേരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.
മെഡിക്കൽ റിപ്പോർട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസിദ്ധീകരിക്കുകയും ചെയ്തു.താരത്തിന്റെ മെറ്റടറസലിന് ഫ്രാക്ചർ ഉണ്ട്. അതുകൊണ്ടുതന്നെ ഈ സീസണിൽ ഇനി ഇദ്ദേഹത്തിന് കളിക്കാൻ സാധിക്കില്ല.ഈ സീസൺ മുഴുവനും അദ്ദേഹം വിശ്രമത്തിൽ ആയിരിക്കും.അടുത്ത സീസണിൽ അദ്ദേഹം തിരിച്ചെത്തും എന്നുള്ള കാര്യവും യുണൈറ്റഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Manchester United confirms Lisandro Martinez has been “ruled out for the remainder of the season after fracturing a metatarsal bone in his foot” 🚨🔴🇦🇷 #MUFC
— Fabrizio Romano (@FabrizioRomano) April 14, 2023
“However, the Argentinian defender is expected to make a full recovery in time to be ready for the start of next season”. pic.twitter.com/AnfjrA3sdb
അർജന്റീനയെ സംബന്ധിച്ചിടത്തോളവും യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളവും ഇത് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. അതേസമയം മറ്റൊരു പ്രതിരോധനിരതാരമായ വരാനെയും പരിക്കിന്റെ പിടിയിലാണ്. അദ്ദേഹത്തിന് ഒരു ആഴ്ച നഷ്ടമാകും എന്നാണ് യുണൈറ്റഡ് സ്ഥിരീകരിച്ചിട്ടുള്ളത്.