ലിവർപൂൾ വിരോധി, ക്ലോപ്പിന് പച്ചത്തെറി, റഫറിയെ സസ്പെൻഡ് ചെയ്ത് പ്രീമിയർ ലീഗ്!

കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അവരുടെ വിജയം. മത്സരം നിയന്ത്രിച്ചിരുന്നത് ഇംഗ്ലീഷ് റഫറിയായ ഡേവിഡ് കൂട്ടായിരുന്നു. ലിവർപൂളിനെതിരെയുള്ള ഒന്ന് രണ്ട് തീരുമാനങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചിരുന്നു. അപ്പോൾ തന്നെ ലിവർപൂൾ ആരാധകർ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.

നേരത്തെയും ഈ റഫറിക്കെതിരെ ലിവർപൂൾ പരാതി ഉന്നയിച്ചിട്ടുണ്ട്. 2022 മെയ് മാസത്തിൽ നടന്ന ലിവർപൂളിന്റെ ഒരു മത്സരത്തിൽ ഫോർത്ത് ഒഫീഷ്യലായി കൊണ്ട് ഉണ്ടായിരുന്നത് ഡേവിഡ് തന്നെയായിരുന്നു. അന്ന് ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ഇദ്ദേഹത്തിനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഡേവിഡ് തികഞ്ഞ ഒരു ലിവർപൂൾ വിരോധിയാണെന്നും ലിവർപൂളിനെതിരെ പലപ്പോഴും മനപ്പൂർവ്വം തീരുമാനങ്ങൾ എടുക്കുന്നു എന്നും ആരാധകർ ആരോപിച്ചിരുന്ന ഒരു കാര്യമായിരുന്നു.

പക്ഷേ ഇതൊക്കെ സത്യമാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അതായത് ഈ റഫറി ലിവർപൂളിനെയും അവരുടെ മുൻ പരിശീലകനായിരുന്ന യുർഗൻ ക്ലോപിനേയും തെറി വിളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.ഈ വീഡിയോ ഒറിജിനലാണ് എന്ന് തെളിഞ്ഞതോടെ പ്രീമിയർ ലീഗിലെ റഫറിമാരുടെ അസോസിയേഷൻ തീരുമാനമെടുത്തിട്ടുണ്ട്.ഈ റഫറിയെ സസ്പെൻഡ് ചെയ്യുകയാണ് അവർ ചെയ്തിട്ടുള്ളത്.

ഈ വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം മാത്രമാണ് ഇനി പ്രതികരിക്കുകയെന്നും PGMOL തങ്ങളുടെ സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിട്ടുണ്ട്.നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഒരു റഫറിയുടെ ഭാഗത്തുനിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായത് വലിയ വിവാദമായിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനും ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏതായാലും ഇത് PGMOL ന് വലിയ നാണക്കേട് സൃഷ്ടിച്ച കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *