ലിവർപൂൾ ആരാധകർക്ക് കണക്കിന് മറുപടി നൽകി ബെർണാഡോ സിൽവ !
യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിയോണിനോട് 3-1 തോൽവി അറിഞ്ഞു കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി പുറത്തായത്. സിറ്റിയുടെ പുറത്താവൽ വലിയ തോതിൽ ആഘോഷിച്ചവർ ആയിരുന്നു ലിവർപൂൾ ആരാധകർ. ഈ സീസണിൽ സിറ്റിയെ മറികടന്നായിരുന്നു ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നത്. തുടർന്ന് സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്ന് കൂടി പുറത്തായത് ലിവർപൂൾ ആരാധകർക്ക് ഏറെ ആഘോഷിക്കാനുള്ള വക നൽകി. തുടർന്ന് സിറ്റി താരങ്ങൾക്കെതിരെ വലിയ തോതിൽ പരിഹാസങ്ങളും ട്രോളുകളും ലിവർപൂൾ ആരാധകർ നടത്തിയിരുന്നു. ഇതിന്റെ ഭാഗമെന്നോണം സിറ്റി താരം ബെർണാഡോ സിൽവക്കും പരിഹാസങ്ങളും ചീത്തവിളികളും നേരിടേണ്ടി വന്നിരുന്നു. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് ലിവർപൂൾ ആരാധകർ പരിഹാസങ്ങൾ കൊണ്ട് നിറച്ചത്.
Bernardo Silva has hit back at Liverpool fanshttps://t.co/apVE4kKNNn
— Mirror Football (@MirrorFootball) August 16, 2020
എന്നാൽ ഇത് കണ്ടു കൊണ്ട് മൗനം പാലിക്കാൻ സിൽവ തയ്യാറായില്ല. അതേ നാണയത്തിൽ താരം തിരിച്ചടിക്കുകയായിരുന്നു. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ എന്ന രൂപത്തിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. ലിവർപൂൾ ഫാൻസിനോട് സഹതാപമാണ് തോന്നുന്നതെന്നും അദ്ദേഹം അറിയിച്ചു. ” ഒന്നും ചെയ്യാനില്ലാതെ സിറ്റി താരത്തിന്റെ അക്കൗണ്ടിലേക്ക് കയറി വരുന്ന ലിവർപൂൾ ആരാധകരുടെ കാര്യത്തിൽ എനിക്ക് സങ്കടവും സഹതാപവുമുണ്ട്. നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ട്? നിങ്ങൾക്ക് വേണമെങ്കിൽ പ്രീമിയർ ലീഗ് കിരീടം നേടിയത് ആഘോഷിച്ചൂടെ? അല്ലെങ്കിൽ ഒരു പങ്കാളിയെ കണ്ടെത്തിക്കൂടെ? കൂട്ടുകാരുമൊത്ത് മദ്യപിച്ചു നടന്നൂടെ? അല്ലെങ്കിൽ പുസ്തകങ്ങൾ വായിച്ചൂടെ? ഇത് പോലെയുള്ള മറ്റെന്തെല്ലാം കാര്യങ്ങളുണ്ട്? ” ഇതായിരുന്നു അദ്ദേഹം കുറിച്ചത്. ലിവർപൂൾ ആരാധകർ വെറുതെ സമയം പാഴാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്നാണ് ബെർണാഡോ സിൽവയുടെ ഭാഷ്യം.
Bernardo Silva claps back 😳 pic.twitter.com/ITmlQbV9At
— ESPN FC (@ESPNFC) August 16, 2020