ലിവർപൂളിൽ മനോഹരം,ബാഴ്സയിൽ വേദനാജനകം : കൂട്ടിഞ്ഞോ പറയുന്നു

ബ്രസീലിയൻ താരമായ ഫിലിപ്പെ കൂട്ടിഞ്ഞോ കുറച്ച് കാലങ്ങൾക്ക് മുമ്പ് ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയായിരുന്നു കടന്നു പോയിരുന്നത്.എന്നാൽ ബാഴ്സ വിട്ടു കൊണ്ട് ആസ്റ്റൻ വില്ലയിലെത്തിയ താരം തന്റെ പ്രതാപകാലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.മാത്രമല്ല ബ്രസീലിയൻ ദേശീയ ടീമിനൊപ്പം തിരിച്ചെത്താനും ഇപ്പോൾ താരത്തിന് സാധിച്ചിട്ടുണ്ട്.

ഏതായാലും തന്റെ ക്ലബ് കരിയറുകളെ പറ്റി കൂട്ടിഞ്ഞോ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട് അതായത് ലിവർപൂളിൽ മനോഹരമായ സ്റ്റോറിയായിരുന്നുവെന്നും എന്നാൽ ബാഴ്സയിൽ അത് വേദനജനകമായിരുന്നു എന്നുമാണ് കൂട്ടിഞ്ഞോ പറഞ്ഞത്.കഴിഞ്ഞ ദിവസം ഗ്ലോബോയോട് സംസാരിക്കുകയായിരുന്നു കൂട്ടിഞ്ഞോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് ലിവർപൂളിൽ മനോഹരമായ ഒരു സ്റ്റോറിയായിരുന്നു ഉണ്ടായിരുന്നത്. അവിടെ ഞാൻ ഹാപ്പിയായിരുന്നു. നിലവിൽ ഞാൻ ആസ്റ്റൺ വില്ലയോടൊപ്പം ചരിത്രമെഴുതികൊണ്ടിരിക്കുകയാണ്.നല്ല രൂപത്തിൽ ഇംഗ്ലണ്ടിൽ ഒരിക്കൽ കൂടി കളിക്കാനാവുന്നതിൽ ഞാൻ ഹാപ്പിയാണ്. ഇറ്റലിയിലും സ്പെയിനിലും ജർമനിയിലും ഞാൻ കളിച്ചിട്ടുണ്ട്.ബാഴ്സയിൽ എന്താണ് സംഭവിച്ചത് എന്നുള്ളത് പറയാൻ ബുദ്ധിമുട്ടാണ്. അവിടെയും ചില നല്ല സമയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അവിടെ കാര്യങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. ഇത് മുന്നോട്ടു പോവാനുള്ള ഒരു സമയമാണ്.ഒരുപാട് റെസ്പെക്ടും പ്രൊഫഷണലിസവും കാണിക്കേണ്ടതുണ്ട്.എന്റെ വർക്കിൽ വിശ്വസിച്ച ബാഴ്സയോട് ഞാൻ നന്ദി പറയുന്നു. ഒരുപാട് ചരിത്രമുള്ള ക്ലബ്ബിനു വേണ്ടി കളിക്കാനായതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ പരിക്കുകൾ എത്രത്തോളം വേദനാജനകമായിരുന്നുവെന്ന് ആളുകൾക്ക് അറിയില്ലായിരുന്നു.ഞാൻ എല്ലാ സമയത്തും ചികിത്സയിലായിരുന്നു.അതിൽ നിന്നും റിക്കവറാവാൻ ഞാൻ ഒരുപാട് വർക്ക് ചെയ്തു. വേദനാജനകമായ അനുഭവമായിരുന്നു അവിടെ ” കൂട്ടിഞ്ഞോ പറഞ്ഞു.

ജനുവരിയിൽ ആസ്റ്റൺ വില്ലയിലെത്തിയ താരം മോശമല്ലാത്ത രൂപത്തിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *