ലിവർപൂളിന് കിരീടം ലഭിച്ചത് തന്നെ വേദനിപ്പിച്ചുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

മുപ്പതുവർഷത്തിന് കാത്തിരിപ്പിന് ശേഷം ലിവർപൂൾ കിരീടം നേടിയത് തന്നെ വേദനിപ്പിച്ചുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഒലെ ഗണ്ണർ സോൾഷ്യാർ. യുണൈറ്റഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലൂടെയാണ് തങ്ങളുടെ ചിരവൈരികൾ കിരീടവരൾച്ചയ്ക്ക് അറുതി വരുത്തിയത് തന്നെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ കിരീടം നേടിയ ലിവർപൂളിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ലിവർപൂൾ കിരീടം അർഹിച്ചിരുന്നുവെന്നും പ്രീമിയർ ലീഗ് കിരീടം നേടുന്നവർ അത് അർഹിക്കുന്നവരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പക്ഷെ അലക്സ്‌ ഫെർഗൂസന്റെ കാലഘട്ടത്തിൽ യുണൈറ്റഡ് നടത്തിയ പോലൊരു കുതിപ്പ് നടത്താൻ ലിവർപൂളിന് സാധിക്കില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഇംഗ്ലീഷ് ലീഗ് പ്രീമിയർ ലീഗ് ആയ ശേഷം ആദ്യമായാണ് ലിവർപൂൾ ചാമ്പ്യൻമാറാവുന്നത്. ഇതോടെ ലിവർപൂളിന്റെ ലീഗ് കിരീടനേട്ടം പത്തൊമ്പതായി.ഒരെണ്ണം കൂടുതലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഒന്നാം സ്ഥാനത്ത്.

“ആദ്യമായി, ഏതൊരു ടീമാണോ പ്രീമിയർ ലീഗ് കിരീടം നേടുന്നത് അതവർ അർഹിക്കുന്നതാണ്. തീർച്ചയായും ലിവർപൂൾ കിരീടം അർഹിച്ചിരുന്നു. പ്രീമിയർ ലീഗ് നേടുക എന്നുള്ളത് കഠിനമായ ഒന്ന് തന്നെയാണ്. ആ കാര്യം നല്ല രീതിയിൽ തന്നെ യുർഗൻ ക്ലോപും താരങ്ങളും കൈകാര്യം ചെയ്തു. എന്നാൽ ഓരോ തവണ മറ്റു ടീമുകൾ കിരീടമുയർത്തുമ്പോഴും അതന്നെ വേദനിപ്പിക്കാറുണ്ട്. ലിവർപൂൾ കിരീടം നേടിയതും എന്നെ വേദനിപ്പിച്ചു. എന്നോടൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രവർത്തിക്കുന്ന താരങ്ങളും സ്റ്റാഫിനുമെല്ലാം ഇതേ അവസ്ഥ തന്നെയാണ്. അടുത്ത തവണ കിരീടവഴിയിലേക്ക് തിരിച്ചെത്തുക എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷെ അലക്സ്‌ ഫെർഗൂസണിന്റെ കാലഘട്ടത്തിലെ പോലെയാവാൻ ലിവർപൂളിന് കഴിയില്ല. കാരണം ഞങ്ങൾക്ക് അടുത്ത കിരീടത്തിന് വേണ്ടി 26 വർഷങ്ങൾ ഒന്നും തന്നെ കാത്തിരിക്കാനാവില്ല. കുറഞ്ഞ സമയം കൊണ്ട് തന്നെ ചെയ്യാൻ സാധിക്കുന്നതെല്ലാം ഞങ്ങൾ ചെയ്തിരിക്കും. ഞങ്ങൾ എങ്ങനെ പിറകിലായി എന്ന് വിശദീകരിക്കാനുള്ള സമയമല്ലിത്. ഞങ്ങൾ പുരോഗതി പ്രാപിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം ആദ്യനാലിൽ ഇടംനേടിയ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക എന്നാണ്. സ്ഥിരതയുടെയും കാര്യക്ഷമതയോടെയും കളിക്കാനാണ് ഞങ്ങൾ വരുംനാളുകളിൽ ആഗ്രഹിക്കുന്നത് ” സോൾഷ്യാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *