ലിവർപൂളിന്റെ രക്ഷകനായത് സലാഹ് തന്നെ, പ്ലയെർ റേറ്റിംഗ് അറിയാം !
പ്രീമിയർ ലീഗിന്റെ ആദ്യ ദിവസം തന്നെ വളരെയധികം ആവേശഭരിതമായ ഒരു പോരാട്ടമാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. ലീഡ്‌സിന്റെ കനത്ത വെല്ലുവിളിയെ റെഡ്സ് സലാഹിന്റെ ഹാട്രിക്കിന്റെ പിൻബലത്തിലാണ് മറികടന്നത്. ഒടുവിൽ മത്സരം അവസാനിക്കുമ്പോൾ സ്കോർ 4-3 ന് ലിവർപൂൾ ജയം നേടിയിരിക്കുന്നു. ഇരുടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ച്ചവെച്ചത്. മികച്ച അറ്റാക്കിങ്ങുമായി ലീഡ്‌സ് യുണൈറ്റഡ് ആരാധകരുടെ മനം കവരുകയായിരുന്നു. പലപ്പോഴും നിലവിലെ ചാമ്പ്യൻമാർക്ക് ലീഡ്‌സിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ അടിപതറുന്നതായി തോന്നി. എന്നിരുന്നാലും തങ്ങൾക്ക് അനുകൂലമായി ലഭിച്ച രണ്ട് പെനാൽറ്റികളും ലക്ഷ്യം കണ്ടുകൊണ്ട് ലിവർപൂൾ ജയം പിടിച്ചു വാങ്ങുകയായിരുന്നു. ഇന്നലത്തെ മത്സരത്തിൽ ലിവർപൂളിന്റെ ഹീറോ സലാഹ് ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. ഹാട്രിക്കാണ് സലാഹ് ഇന്നലെ നേടിയത്. ഇതിനാൽ തന്നെ 9.9 റേറ്റിംഗ് നേടികൊണ്ട് ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരമാവാനും സലാഹിന് സാധിച്ചു.ഹൂ സ്‌കോർഡ് ഡോട്ട് കോം പ്രകാരമുള്ള ഇന്നലത്തെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
💬 What did you think of our performance at Anfield? pic.twitter.com/kPbH4350ui
— Leeds United (@LUFC) September 12, 2020
ലിവർപൂൾ : 6.82
സലാഹ് : 9.9
ഫിർമിഞ്ഞോ : 6.9
മാനേ : 7.5
വിനാൾഡം : 6.9
ഹെന്റെഴ്സൺ : 6.9
കെയ്റ്റ : 6.7
റോബർട്ട്‌സൺ : 7.0
ഡൈക്ക് : 6.2
ഗോമസ് : 6.8
അർനോൾഡ് : 6.3
ആലിസൺ : 5.8
ജോനാസ് : 6.0 സബ്
മാറ്റിപ്പ് : 6.0 സബ്
ഫാബിഞ്ഞോ : 6.7 സബ്
EVERY. ANGLE. 🎯 @MoSalah starts the season in style 👌 pic.twitter.com/UPBHV2Mm3D
— Liverpool FC (@LFC) September 12, 2020
ലീഡ്സ് യുണൈറ്റഡ് : 6.65
ബാംഫോർഡ് : 7.2
കോസ്റ്റ : 6.6
ഹെർണാണ്ടസ് : 6.0
ക്ലിച്ച് : 7.7
ഹാരിസൺ : 7.6
ഫിലിപ്സ് : 6.9
അയ്ലിങ് :7.0
കൊച് : 6.2
സ്‌ട്രുയ്ക്ക് : 7.0
ഡല്ലാസ് : 6.6
മെസ്ലിയർ : 6.1
റോബെർട്സ് : 6.2 സബ്
ഷാക്കെൽട്ടൻ : 6.2 സബ്
മൊറീനോ : 5.7 സബ്
Three goals… one Man of the Match award 👌
— Liverpool FC (@LFC) September 12, 2020
An incredible start to the season for @MoSalah 💪 pic.twitter.com/l9jXHs0aia