ലിവർപൂളിന്റെ മോശം ഫോം, ന്യായീകരണത്തിന് മെസ്സിയെയും റൊണാൾഡോയും കൂട്ടുപിടിച്ച് ക്ലോപ്!

ഈ സീസണിൽ വളരെ മോശം ഫോമിലൂടെയാണ് ഇപ്പോൾ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ കടന്നു പോകുന്നത്.പ്രീമിയർ ലീഗിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് വിജയം മാത്രമാണ് യുർഗൻ ക്ലോപ്പിനും സംഘത്തിനും നേടാൻ കഴിഞ്ഞിട്ടുള്ളത്. നിലവിൽ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ലിവർപൂൾ.ചാമ്പ്യൻസ് ലീഗിൽ നാപ്പോളിയോട് ഒരു വമ്പൻ തോൽവി ലിവർപൂൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഏതായാലും ഈ മോശം ഫോമിനെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ പരിശീലകനായ ക്ലോപ്പ് പറഞ്ഞിട്ടുണ്ട്. അതായത് ലിവർപൂൾ തങ്ങളുടെ കോൺഫിഡൻസ് തിരിച്ചുപിടിക്കണമെന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. ഈ സീസണിൽ റൊണാൾഡോയും കഴിഞ്ഞ സീസണിൽ മെസ്സിയും കോൺഫിഡൻസിന്റെ അഭാവം അനുഭവിച്ചിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ക്ലോപിന്റെ വാക്കുകൾ ഫുട്ബോൾ ഡൈലി റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾക്ക് കൂടുതൽ കോംപ്പാക്ട് ആവശ്യമുണ്ട്.ഡിഫന്റ് ചെയ്യുക എന്നുള്ളത് ഒരു കലയാണ്. ഒരുപാട് കാലം അത് ഞങ്ങൾക്ക് വർക്ക് ആവുകയും ചെയ്തിരുന്നു. പക്ഷേ അത് ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിൽ നമ്മൾ അടിസ്ഥാനപരമായ കാര്യങ്ങളിലേക്ക് തന്നെ തിരിച്ചു പോകണം എന്ന് മനസ്സിലാക്കേണ്ടതുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ തന്റെ ആത്മവിശ്വാസത്തിന്റെ ഏറ്റവും ഉന്നതിയിലാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഈ കോൺഫിഡൻസിന്റെ അഭാവം എല്ലാവർക്കും ഉണ്ടാകും. കഴിഞ്ഞ സീസണൽ മെസ്സിക്കും ഇതേ അവസ്ഥ തന്നെയായിരുന്നു. കോൺഫിഡൻസ് തിരികെ പിടിക്കാൻ വേണ്ടി യഥാർത്ഥ പാതയിലൂടെ നിങ്ങൾ നടക്കേണ്ടതുണ്ട് ” ക്ലോപ് പറഞ്ഞു.

തീർച്ചയായും ക്ലോപ്പ് പറഞ്ഞതുപോലെ ബുദ്ധിമുട്ടേറിയ അവസ്ഥകൾ എല്ലാവർക്കും ഉണ്ടാകും.അതിൽ നിന്ന് ഉടനെ ലിവർപൂൾ കരകയറും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *