ലിവർപൂളിന്റെ പത്താം നമ്പർ ജേഴ്സി കൂട്ടീഞ്ഞോയെക്കാൾ അർഹിക്കുന്ന മറ്റാരുമില്ലെന്ന് മുൻ ലിവർപൂൾ താരം
ലിവർപൂളിന്റെ പത്താം നമ്പർ ജേഴ്സിക്ക് ഏറ്റവും അനുയോജ്യനായ താരം ഫിലിപ്പെ കൂട്ടീഞ്ഞോയാണെന്നും താരത്തെ തിരികെയെത്തിക്കാൻ ലിവർപൂൾ ശ്രമിക്കണമെന്നും ആവിശ്യപ്പെട്ട് മുൻ ലിവർപൂൾ ഡിഫൻഡർ ജോസെ എൻറിക്വേ. ലിവർപൂളിന്റെ പത്താം നമ്പർ ജേഴ്സിക്ക് താരത്തെക്കാൾ അർഹതയുള്ള മറ്റാരുമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിലവിൽ ബാഴ്‌സയുടെ താരമായ കൂട്ടീഞ്ഞോ ഈ ട്രാൻസ്ഫറിൽ ക്ലബ് വിടാനുള്ള സാധ്യതകൾ കൂടുതലാണ്.എന്നാൽ ഏത് ക്ലബിലേക്കാണ് എന്നതാണ് ഇപ്പോഴും തീരുമാനിക്കപ്പെടാത്ത കാര്യം. ടോട്ടൻഹാമും ന്യൂകാസിലുമൊക്കെ താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും താരത്തിന്റെ വിലയും അതിലുപരി താരത്തിന്റെ വമ്പൻ സാലറിയുമാണ് ഇതിനൊക്കെ തടസ്സമാവുന്നത്. ഈയൊരു അവസ്ഥയിൽ താരത്തെ തിരികെ ലിവർപൂളിൽ എത്തിക്കണമെന്നും താരത്തിന് ക്ലബിൽ തിളങ്ങാനാവുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 2018-ലായിരുന്നു കൂട്ടീഞ്ഞോ ലിവർപൂൾ വിട്ട് ബാഴ്‌സയിലേക്ക് ചേക്കേറിയത്. എന്നാൽ ബാഴ്സയിലും പിന്നീട് ബയേണിലും തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല.
There would be "nobody better" for Liverpool to sign this summer than Philippe Coutinho, according to his ex-Reds teammate Jose Enrique https://t.co/ThZaN8cTbL
— Mirror Football (@MirrorFootball) July 6, 2020
” തീർച്ചയായും ലിവർപൂളിന് ഒരു പ്ലേമേക്കറെ ആവിശ്യമുണ്ട്. ഒരു പത്താം നമ്പറുകാരനെ. ആ സ്ഥാനത്തിന് കൂട്ടീഞ്ഞോയെക്കാൾ അനുയോജ്യനായ മറ്റാരുണ്ട്? അദ്ദേഹത്തിന് ക്ലബ്ബിനെ അറിയാം. ഇവിടുത്തെ രീതികളെ അറിയാം. തിരിച്ചു വന്നാൽ നല്ല രീതിയിൽ തന്നെ കളിക്കാൻ താരത്തിന് കഴിയും. എന്തെന്നാൽ താരം മുൻപ് പ്രീമിയർ ലീഗ് താരമായിരുന്നു എന്ന കാര്യം മറക്കരുത്. പ്രശ്നം എന്നുള്ളത് സാലറിയുടെ കാര്യത്തിൽ മാത്രമാണ്. വളരെ ഉയർന്ന സാലറിയാണ് താരത്തിന് ബാഴ്‌സ നൽകുന്നത്. ഇതിനാൽ തന്നെ ലിവർപൂളിലേക്ക് വരുമ്പോൾ എത്രത്തോളം നഷ്ടം താരത്തിന് സംഭവിക്കും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. അദ്ദേഹത്തിന് ബാഴ്സയിൽ ഉള്ള പ്രശ്നം എന്തെന്നാൽ യഥാർത്ഥ സ്ഥാനം അദ്ദേഹത്തിന് നൽകുന്നില്ല എന്നാണ്. അവർ താരത്തെ ലെഫ്റ്റ് സൈഡിൽ കളിപ്പിക്കാനാണ് ശ്രമിക്കുന്നത്.മുൻപ് നെയ്മർ കളിച്ചിരുന്ന അതേ പൊസിഷനിൽ. അദ്ദേഹത്തിന് മധ്യത്തിലാണ് സ്ഥാനം നൽകേണ്ടത് ” എൻറിക്വേ സ്റ്റേഡിയം ആസ്ട്രോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Jose Enrique urges Liverpool to bring Philippe Coutinho back to Anfield: https://t.co/wxjTrtPqzA
— LFC News (@LFCNewsApp) July 6, 2020