ലിവർപൂളിനെ ചാരമാക്കി വിട്ടത് ഫോഡനും ഡിബ്രൂയിനും, പ്ലയെർ റേറ്റിംഗ് അറിയാം
നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരെന്ന അഹങ്കാരത്തോടെ വന്ന ലിവർപൂളിന്റെ മുഖത്തേറ്റ അടിയായിരുന്നു ഇന്നലത്തെ നാണംകെട്ട തോൽവി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലിവർപൂൾ സിറ്റിക്ക് മുൻപിൽ മുട്ടുമടക്കിയത്. ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങി കൊണ്ടു തന്നെ ലിവർപൂൾ ദയനീയമായ പരാജയം മുന്നിൽ കണ്ടിരുന്നു. കിരീടം നേടിയ ആലസ്യത്തിൽ ഇറങ്ങിയ ലിവർപൂളിനെ ചാരമാക്കി വിട്ടാണ് സിറ്റി തങ്ങളുടെ അരിശം തീർത്തത്. ഓരോ ഗോളും അസിസ്റ്റും വീതം നേടിയ ഫിൽ ഫോഡൻ, കെവിൻ ഡിബ്രൂയിൻ എന്നിവരാണ് ലിവർപൂളിനെ തകർത്തു വിട്ടത്. ഒരു ഗോളും രണ്ട് ഗോളുകൾക്ക് കാരണക്കാരനാവുകയും ചെയ്ത സ്റ്റെർലിംഗും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്നലത്തെ മത്സരത്തിന് മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിച്ച റേറ്റിംഗ് 7.19 ആണ്. അതേ സമയം ലിവർപൂളിന് 6.03 ആണ് ഹൂ സ്കോർഡ് ഡോട്ട് കോം നൽകിയത്. ഇന്നലത്തെ റേറ്റിംഗ് ഇങ്ങനെയാണ്.
Fantastic 𝔽𝕆𝕌ℝ for @ManCity #MCILIV pic.twitter.com/puzTLGdcfd
— Premier League (@premierleague) July 2, 2020
മാഞ്ചസ്റ്റർ സിറ്റി : 7.19
ജീസസ് : 6.7
ഫോഡൻ : 8.7
ഡിബ്രൂയിൻ : 8.6
സ്റ്റെർലിങ് : 8.4
ഗുണ്ടോഗൻ: 6.8
റോഡ്രിഗോ : 7.4
വാക്കർ : 6.9
ഗാർഷ്യ : 7.3
ലപോർട്ടെ : 7.1
മെന്റി : 7.1
എഡേഴ്സൺ : 8.0
സിൽവ : 5.9 (സബ് )
കാൻസെലോ : 6.1 (സബ് )
ഓട്ടമെന്റി : 6.2 (സബ് )
മഹ്റസ് : 6.6 (സബ് )
Kevin De Bruyne has been directly involved in 28 goals this season – more than any other player in the #PL#MCILIV pic.twitter.com/SWABcGjmUM
— Premier League (@premierleague) July 3, 2020
ലിവർപൂൾ : 6.03
സലാഹ് :6.4
മാനേ : 5.7
ഫിർമിഞ്ഞോ :6.2
വിനാൾഡം : 6.0
ഫാബിഞ്ഞോ : 6.5
ഹെൻഡേഴ്സൺ : 6.5
റോബർട്ട്സൺ : 5.6
ഡൈക്ക് : 6.4
ഗോമസ് : 5.0
അർണോൾഡ് : 6.3
ആലിസൺ : 5.5
വില്യംസ് : 6.5 (സബ് )
ചേംബർലൈൻ : 5.7 (സബ് )
മിനാമിനോ : 6.0 (സബ് )
കെയ്റ്റ : 6.0 (സബ് )
ഒറിഗി : 6.2 (സബ് )