ലിവർപൂളിനെ ഗോൾ മഴയിൽ മുക്കി,യുണൈറ്റഡിൽ ടെൻ ഹാഗ് യുഗത്തിന് ആരംഭം!
പുതിയ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് കീഴിലുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. പ്രീ സീസൺ സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ തന്നെ സൂപ്പർതാരങ്ങൾ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചിരുന്നു.
ബാങ്കോങ്ങിൽ വെച്ച് നടന്ന മത്സരത്തിൽ പ്രധാനപ്പെട്ട താരങ്ങളെയെല്ലാം എറിക്ക് ടെൻ ഹാഗ് അണിനിരത്തിയിരുന്നു.സാഞ്ചോ,മാർഷ്യൽ ബ്രൂണോ,റാഷ് ഫോർഡ് എന്നിവരായിരുന്നു യുണൈറ്റഡിന്റെ മുന്നേറ്റങ്ങൾ നയിച്ചിരുന്നത്.അതേസമയം ഫിർമിനോ,എലിയറ്റ്,ഡയസ് എന്നിവർ ലിവർപൂളിന്റെ മുന്നേറ്റത്തിൽ അണിനിരന്നു.
Manchester United 4-0 Liverpool FT:
— Squawka News (@SquawkaNews) July 12, 2022
⚽️ 12' Sancho
⚽️ 30' Fred
⚽️ 33' Martial
⚽️ 76' Pellistri
Job done for Erik ten Hag on his first match as Manchester United boss. pic.twitter.com/joUYN3ozjm
12-ആം മിനുട്ടിൽ സാഞ്ചോയാണ് അക്കൗണ്ട് തുറന്നത്. മുപ്പതാം മിനുട്ടിൽ ഫ്രഡ് രണ്ടാം ഗോൾ നേടി.33-ആം മിനുട്ടിൽ മാർഷ്യലാണ് മൂന്നാം ഗോൾ കരസ്ഥമാക്കിയത്.76-ആം മിനുട്ടിൽ പെല്ലിസ്ട്രി കൂടി ഗോൾ കണ്ടെത്തിയതോടെ യുണൈറ്റഡിന്റെ ഗോൾ പട്ടിക പൂർണ്ണമാവുകയായിരുന്നു.അതേസമയം സൗഹൃദ മത്സരം ആയതിനാൽ നിരവധി സബ്സ്റ്റിടൂഷനുകൾ.ആകെ 32 താരങ്ങളെയാണ് ലിവർപൂൾ മത്സരത്തിൽ കളിപ്പിച്ചത്. അതേസമയം യുണൈറ്റഡ് 22 താരങ്ങളെയും ഉപയോഗിച്ചു.
ഇനി മെൽബൺ വിക്ട്ടറിക്കെതിരെയാണ് യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക.