ലിവർപൂളിനെതിരെയുള്ള മിന്നും വിജയം,യുണൈറ്റഡിന്റെ പ്രകടനത്തെ എറിക്ക് ടെൻ ഹാഗ് വിലയിരുത്തിയത് ഇങ്ങനെ!

ഇന്നലെ നടന്ന ആദ്യ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ മികച്ച വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബാങ്കോങ്ങിൽ വെച്ച് നടന്ന മത്സരത്തിൽ യുണൈറ്റഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്.സാഞ്ചോ,ഫ്രഡ്‌,മാർഷ്യൽ,പെല്ലിസ്ട്രി എന്നിവരായിരുന്നു യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. ഇരു ടീമുകളും മത്സരത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു.

യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗിന് കീഴിലുള്ള ആദ്യത്തെ മത്സരമായിരുന്നു ഇത്.ഈ മത്സരഫലത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ യുണൈറ്റഡ് ചില മിസ്റ്റേക്കുകൾ വരുത്തിയെങ്കിലും പ്രകടനത്തിൽ താൻ ഹാപ്പിയാണ് എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇന്നത്തെ പ്രകടനത്തിൽ ഞങ്ങൾ സംതൃപ്തരാണ്. മികച്ച സ്പിരിറ്റോടുകൂടിയാണ് ടീം കളിച്ചത്. പക്ഷേ ഇതൊരു തുടക്കം മാത്രമാണ് എന്നുള്ളത് ഞങ്ങൾക്കറിയാം. നല്ല രൂപത്തിൽ പ്രസ് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. ചില മിസ്റ്റേക്കുകൾ വരുത്തി വെച്ചിരുന്നു. ചില അവസരങ്ങൾ ഞങ്ങൾ വഴങ്ങി. എന്നാൽ ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തു.വളരെ ധീരതയോടു കൂടിയാണ് ഈ മത്സരത്തിൽ യുണൈറ്റഡ് കളിച്ചത്.പക്ഷേ ഈ മിസ്റ്റേക്കുകൾ ഒഴിവാക്കാൻ ഞങ്ങൾ ഇനിയും ഒരുപാട് ഹാർഡ് വർക്ക് ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും ഈ ആദ്യമത്സരത്തിൽ ഞങ്ങൾ ഹാപ്പിയാണ്.ഒരുപാട് മികച്ച താരങ്ങൾ ഞങ്ങൾക്കുണ്ട്.ഈയൊരു തുടക്കത്തിൽ ഞാനും ഹാപ്പിയാണ്.മത്സരത്തിൽ ഒരുപാട് പിഴവുകൾ ഞാൻ കണ്ടിട്ടുണ്ട്.മാത്രമല്ല ലിവർപൂൾ 3 ടീമിനെയാണ് മത്സരത്തിൽ പരീക്ഷിച്ചത്. അവർ അത്ര കരുത്തരായിരുന്നില്ല. ഞങ്ങൾ ഈ വിജയത്തെ ഒരിക്കലും മതിമറന്നു കാണില്ല.ഞങ്ങൾ ഇനിയും ഒരുപാട് കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.പക്ഷേ മത്സരത്തിൽ ചില നല്ല വശങ്ങളും എനിക്ക് കാണാൻ സാധിച്ചു. പ്രത്യേകിച്ച് മുന്നേറ്റ നിരയിൽ നല്ല സ്പീഡും ക്രിയേറ്റിവിറ്റിയും ഞാൻ കണ്ടിട്ടുണ്ട് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

ഇനി യുണൈറ്റഡ് അടുത്ത സൗഹൃദ മത്സരം കളിക്കുക മെൽബൺ വിക്ടറിക്കെതിരെയാണ്. വരുന്ന വെള്ളിയാഴ്ച ഇന്ത്യൻ സമയം 3:35-നാണ് ഈയൊരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *