ലാസിയോയുടെ മോഹം നടന്നില്ല, ഡേവിഡ് സിൽവ സ്പാനിഷ് ക്ലബിൽ !
ഡേവിഡ് സിൽവക്ക് വേണ്ടി വമ്പൻ വാഗ്ദാനങ്ങൾ നൽകി ടീമിലെത്തിക്കാനുള്ള ഇറ്റാലിയൻ ക്ലബ് ലാസിയോയുടെ മോഹം നടന്നില്ല. മുപ്പത്തിനാലുകാരനായ താരത്തെ തങ്ങൾ സൈൻ ചെയ്തതായി സ്പാനിഷ് ക്ലബ് റയൽ സോസിഡാഡ് ഒഫീഷ്യൽ വെബ്സൈറ്റിലൂടെ അറിയിച്ചു. തികച്ചും അപ്രതീക്ഷിതമായ ഒരു ട്രാൻസ്ഫർ ആയിരുന്നു ഇത്. താരം ലാസിയോയിലേക്ക് ചേക്കേറും എന്ന അഭ്യൂഹങ്ങൾ കനക്കുന്നതിനിടെയാണ് സിൽവ സോസിഡാഡ് തിരഞ്ഞെടുത്തത്. താരം തന്റെ ജന്മനാടായ സ്പെയിനിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് വർഷത്തെ കരാറിലാണ് സിൽവ ഒപ്പുവെച്ചിരിക്കുന്നത്. റയൽ താരം മാർട്ടിൻ ഒഡീഗാർഡ് ഒഴിച്ചിട്ട സ്ഥാനത്തേക്കാണ് സിൽവയുടെ വരവ്. ഒഡീഗാർഡിന്റെ ഇരുപത്തിയൊന്നാം നമ്പർ ജേഴ്സി തന്നെയാണ് സിൽവ അണിയുക എന്നും ക്ലബ് അറിയിച്ചിട്ടുണ്ട്.
ℹ️ OFFICIAL ANNOUNCEMENT| We are delighted to announce the signing of @21lva. The player joins Real as a free agent until June 30, 2022.#WelcomeDavid #AurreraReala pic.twitter.com/PtqIkt4nJR
— Real Sociedad (@RealSociedadEN) August 17, 2020
ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് താരം അറിയിച്ചിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് താരം സിറ്റിയുടെ നീലജേഴ്സി അഴിച്ചു വെക്കുന്നത്. 436 മത്സരങ്ങളാണ് താരം സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ ലിയോണിനോടുള്ള മത്സരമായിരുന്നു താരത്തിന്റെ അവസാനമത്സരം. സിറ്റിക്കൊപ്പം നാലു പ്രീമിയർ ലീഗ്, അഞ്ച് ലീഗ് കപ്പ്, രണ്ട് എഫ്എ കപ്പ്, മൂന്ന് കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ താരം നേടിയിട്ടുണ്ട്. താരം അർഹിച്ച രീതിയിലുള്ള യാത്രയപ്പാണ് സിറ്റി നൽകുന്നത്. താരത്തോടുള്ള ബഹുമാനസൂചകമായി ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് താരത്തിന്റെ പ്രതിമ നിർമിക്കുമെന്ന് സിറ്റി അറിയിച്ചിട്ടുണ്ട്. കൂടാതെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും താരത്തിന് വിടവാങ്ങൽ വീഡിയോകൾ സിറ്റി പങ്കുവെച്ചിട്ടുണ്ട്. സിറ്റി ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് നന്ദിയും ആശംസകളും നേർന്നിട്ടുണ്ട്.
Who saw this coming? 😱
— MARCA in English (@MARCAinENGLISH) August 17, 2020
David Silva has signed for @RealSociedadEN on a two-year deal
✍✅https://t.co/ewwFiGEnzG pic.twitter.com/Lf4CPoqRji