ലക്ഷ്യം വേൾഡ് കപ്പ്,പ്രീമിയർ ലീഗ് ക്ലബ്ബിന്റെ ഓഫർ നിരസിച്ചു, ബ്രസീലിയൻ സൂപ്പർ താരം ലീഗ് വണ്ണിൽ തന്നെ തുടർന്നേക്കും!
ബ്രസീലിയൻ സൂപ്പർ താരമായ ലുക്കാസ് പക്വറ്റ നിലവിൽ ലീഗ് വൺ ക്ലബ്ബായ ലിയോണിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. താരത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു.ന്യൂകാസിൽ യുണൈറ്റഡ് താരത്തിന് വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
ഏറ്റവും പുതുതായി കൊണ്ട് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡ് താരത്തിനു വേണ്ടി ഒരു ഓഫർ ലിയോണിന് സമർപ്പിച്ചിരുന്നു. 50 മില്യൺ യൂറോയായിരുന്നു വെസ്റ്റ് ഹാമിന്റെ ഓഫർ.ഈ ഓഫർ ലിയോൺ നിരസിച്ച് കഴിഞ്ഞിട്ടുണ്ട്.ചുരുങ്ങിയത് 60 മില്യൺ യൂറോയെങ്കിലും ലഭിക്കണമെന്നാണ് ലിയോണിന്റെ നിലപാട്.
🚨 | Lucas Paquetá is not closed off to a move to West Ham – his priority is to retain his starting XI spot for Brazil ahead of the World Cup – the situation. https://t.co/Gp5pUkWvJK
— Get French Football News (@GFFN) August 24, 2022
വെസ്റ്റ്ഹാമിലേക്ക് ചേക്കേറുന്നതിൽ പക്വറ്റക്ക് എതിർപ്പൊന്നുമില്ല. പക്ഷേ പ്രീമിയർ ലീഗിലെ ടോപ് ഫൈവ് ക്ലബ്ബുകളിൽ കളിക്കുന്നതിനാണ് താരം മുൻഗണന നൽകുന്നത്. എന്തെന്നാൽ വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ ടീമിൽ താരത്തിന് സ്ഥിര സാന്നിധ്യമാവണം. അതുകൊണ്ടുതന്നെ വെസ്റ്റ് ഹാമിൽ കളിക്കുന്നതിനേക്കാൾ മുൻഗണന പക്വറ്റ നൽകുന്നത് ലിയോണിൽ തന്നെ തുടരുന്നതിനാണ്.
അതേസമയം നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് പക്വറ്റയിൽ താല്പര്യമുണ്ട് എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബെർണാഡോ സിൽവ ക്ലബ്ബ് വിട്ടാൽ മാത്രമായിരിക്കും മാഞ്ചസ്റ്റർ സിറ്റി ഇക്കാര്യം പരിഗണിക്കുക. സിറ്റിയിലേക്ക് ചേക്കേറാൻ പക്വറ്റക്ക് താല്പര്യമുണ്ട്. പക്ഷേ ഖത്തർ വേൾഡ് കപ്പ് തൊട്ടുമുന്നിൽ നിൽക്കേ കൂടു മാറുന്നത് ദോഷം ചെയ്യുമോ എന്നുള്ള ആശങ്കയും താരത്തിനുണ്ട് എന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലേ എക്യുപെ കണ്ടെത്തിയെടുക്കുന്നത്.ലിയോണുമായി 3 വർഷത്തെ കരാർ അവശേഷിക്കുന്ന പക്വറ്റ നിലവിൽ ക്ലബ്ബിൽ തന്നെ തുടരാനാണ് സാധ്യതകളുള്ളത്.