ലംപാർഡിനെ ചെൽസി പുറത്താക്കി, പകരമെത്താൻ സാധ്യത ആ സൂപ്പർ പരിശീലകൻ!
ചെൽസിയുടെ പരിശീലകസ്ഥാനത്ത് നിന്നും ഫ്രാങ്ക് ലംപാർഡിനെ പുറത്താക്കി. ചെൽസി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പതിനെട്ടു മാസം പരിശീലകനായി തുടർന്ന ശേഷമായിരുന്നു ലംപാർഡ് നീക്കം ചെയ്യപ്പെട്ടത്. ഈ സീസണിൽ വൻ തുക മുടക്കി സൂപ്പർ താരങ്ങളെ എത്തിച്ചിട്ടും നിരാശജനകമായ പ്രകടനം കാഴ്ച്ചവെച്ചതാണ് ലമ്പാർഡിന്റെ സ്ഥാനം തെറിക്കാൻ കാരണം.പ്രീമിയർ ലീഗിൽ നടന്ന അവസാന മത്സരത്തിൽ ലെസ്റ്ററിനോട് ചെൽസി തോറ്റിരുന്നു.ഇതോടെ ചെൽസി ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ചെൽസി ഇദ്ദേഹത്തെ നീക്കം ചെയ്തത്.
Chelsea sacked Frank Lampard after just one-and-a-half years at the helm – but what caused the poor run of form?
— Sky Sports Premier League (@SkySportsPL) January 25, 2021
We check the stats… 👇
കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ചെൽസിക്ക് സാധിച്ചിരുന്നു. എന്നാൽ ഈ സീസണിൽ തീർത്തും ചെൽസി നിറം മങ്ങുകയായിരുന്നു.എഫ്എ കപ്പിൽ ലൂട്ടനെതിരെ 3-1 ന്റെ വിജയം നേടിയിരുന്നുവെങ്കിലും അതൊന്നും ലംപാർഡിന്റെ സ്ഥാനം സുരക്ഷിതമാക്കാൻ പോന്നതായിരുന്നില്ല. അതേസമയം ചെൽസിയുടെ പുതിയ പരിശീലകനായി തോമസ് ടുഷേലിനെ നിയമിക്കുമെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പിഎസ്ജിയുടെ പരിശീലക സ്ഥാനത്ത് നിന്നും ടുഷേലിനെ നീക്കം ചെയ്തത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗികമായ യാതൊരു സ്ഥിരീകരണങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.
Chelsea hope to appoint Thomas Tuchel as the club's new head coach before the game against Wolves on Wednesday
— Sky Sports News (@SkySportsNews) January 25, 2021