റൊണാൾഡോ ടീമിലേക്കെത്തുമെന്ന റൂമർ,പ്രതികരിച്ച് അത്ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റൻ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നിലപാടിൽ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് തന്നെയാണ് റൊണാൾഡോയുടെ ആവശ്യം. അനുയോജ്യമായ ഒരു ക്ലബ്ബിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് താരം നിലവിലുള്ളത്.

സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡുമായി താരത്തെ ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. ഈ വാർത്തകളോടിപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ ക്യാപ്റ്റനായ കോക്കെ പ്രതികരിച്ചിട്ടുണ്ട്. അതായത് ഡ്രസ്സിംഗ് റൂമിൽ റൊണാൾഡോയെ പറ്റി ആരും തന്നെ സംസാരിച്ചിട്ടില്ലെന്നും നിലവിൽ തങ്ങൾക്ക് മികച്ച സ്ട്രൈക്കർമാർ ഉണ്ട് എന്നുമാണ് കോക്കെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഡ്രസിങ് റൂമിൽ റൊണാൾഡോയെ കുറിച്ച് ഇതുവരെ സംസാരങ്ങളൊന്നും തന്നെ നടന്നിട്ടില്ല. എന്റെ സഹതാരങ്ങൾ മികച്ച താരങ്ങളാണ്. ഞങ്ങൾക്ക് അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നും സ്പെയിൻ,പോർച്ചുഗൽ,ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുമുള്ള സ്ട്രൈക്കർമാരുണ്ട്.അവരെല്ലാം തന്നെ മികച്ച താരങ്ങളാണ്. ഞാൻ അവരിൽ വിശ്വസിക്കുന്നു ” ഇതാണ് അത്ലറ്റിക്കോയുടെ നായകൻ പറഞ്ഞിട്ടുള്ളത്.

റൊണാൾഡോ അത്ലറ്റിക്കോയിലേക്ക് എത്തില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.അത്ലറ്റിക്കോയുടെ പ്രസിഡന്റ് തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. മാത്രമല്ല ആരാധകർ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *