റൊണാൾഡോയെ സ്വന്തമാക്കാൻ വേണ്ടി മുൻ ക്ലബ്ബിന്റെ ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ തീരുമാനത്തിൽ നിന്നും ഇപ്പോഴും പിറകോട്ട് പോയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് ഏതെങ്കിലും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ടീമിലേക്ക് ചേക്കേറണമെന്നാണ് റൊണാൾഡോയുടെ തീരുമാനം. യുണൈറ്റഡ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ടതോടുകൂടി റൊണാൾഡോയുടെ അതൃപ്തി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം പ്രമുഖ മാധ്യമമായ ഫൂട്ട്മെർക്കാറ്റോ റൊണാൾഡോയുമായി ബന്ധപ്പെട്ട ഒരു പുതിയ വിവരം ഫുട്ബോൾ ലോകവുമായി പങ്കുവെച്ചിട്ടുണ്ട്. അതായത് റൊണാൾഡോയുടെ മുൻ ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബൺ താരത്തിന് വേണ്ടി ഇപ്പോഴും ശ്രമങ്ങൾ തുടരുന്നുണ്ട്. ഈ ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കാൻ സ്പോർട്ടിങ്ങിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീമിലേക്ക് തിരികെ എത്തിക്കാനുള്ള വലിയൊരു സാധ്യത അവിടെ ലഭ്യമാണ്.

ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ ഹ്യൂഗോ വിയാനയാണ് റൊണാൾഡോയെ കൺവിൻസ് ചെയ്യിക്കാൻ വേണ്ടി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ താരത്തിന്റെ ഉയർന്ന സാലറിയാണ് സ്പോർട്ടിങ്ങിന്റെ മുന്നിലുള്ള പ്രധാനപ്പെട്ട വിഷയം.എന്നിരുന്നാലും യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യതയുണ്ട് എന്നുള്ളത് സ്പോർടിങ്ങിന് ഗുണകരമാവുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ റൊണാൾഡോ തന്റെ സാലറിയിൽ അഡ്ജസ്റ്റ്മെന്റുകൾ ഒക്കെ വരുത്തി പോർച്ചുഗല്ലിലേക്ക് തന്നെ മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ ക്ലബ് അധികൃതരുള്ളത്.

കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് വേണ്ടി ആകെ 24 ഗോളുകൾ നേടിയ താരമാണ് റൊണാൾഡോ.സ്പോർട്ടിങ്ങിന്റെ അക്കാദമിയിലൂടെയായിരുന്നു റൊണാൾഡോ വളർന്നിരുന്നത്. പിന്നീട് 2003 അദ്ദേഹം ക്ലബ്ബ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവുകയായിരുന്നു. ഏതായാലും 37കാരനായ താരം ജന്മനാട്ടിലേക്ക് തന്നെ മടങ്ങിയെത്തി അവശേഷിക്കുന്ന കരിയർ പോർച്ചുഗലിൽ തന്നെ ചിലവഴിക്കണമെന്ന അഭിപ്രായക്കാരും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *