റൊണാൾഡോയെ വേണ്ട എന്നുള്ളത് ലോകത്തുള്ള ഒരൊറ്റ പരിശീലകൻ പോലും പറയില്ല : റൂമറുകളോട് പ്രതികരിച്ച് നാപോളി പരിശീലകൻ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട ഒരു ട്രാൻസ്ഫർ റൂമർ ഈയിടെ ഫുട്ബോൾ ലോകത്ത് പ്രചരിച്ചിരുന്നു.അതായത് നാപോളിയുടെ താരമായ ഒസിംഹനെ യുണൈറ്റഡിന് കൈമാറിക്കൊണ്ട് റൊണാൾഡോയെ നാപ്പോളി സ്വന്തമാക്കുമെന്നായിരുന്നു റൂമറുകൾ ഉണ്ടായിരുന്നത്.എന്നാൽ ഒസിംഹനിന്റെ ഏജന്റ് ഇത് നിരസിക്കുകയും ചെയ്തിരുന്നു.

ഏതായാലും നാപോളിയുടെ പരിശീലകനായ ലൂസിയാനോ സ്പല്ലേറ്റി ഈ റൂമറുകളോട് പ്രതികരിച്ചിട്ടുണ്ട്. അതായത് ഈ സ്വേപ് ഡീലുമായി ബന്ധപ്പെട്ട ഒന്നും തന്നെ നടന്നിട്ടില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല റൊണാൾഡോയെ വേണ്ട എന്നുള്ളത് ഞാൻ ഉൾപ്പെടുന്ന ലോകത്തുള്ള ഒരൊറ്റ പരിശീലകൻ പോലും പറയില്ല എന്നുള്ളതും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സ്പല്ലേറ്റിയുടെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇതുമായി ബന്ധപ്പെട്ട ഒന്നും തന്നെ നടന്നിട്ടില്ല.റൊണാൾഡോയുമായി വർക്ക് ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നുവോ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, ലോകത്തുള്ള ഒരു പരിശീലകനും റൊണാൾഡോയെ വേണ്ട എന്ന് പറയില്ല.സ്വേപ് ഡീലുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും തന്നെ നടന്നിട്ടില്ല എന്നുള്ളത് ഒസിംഹനിന്റെ ഏജന്റ് തന്നെ അറിയിച്ചതാണ്. കൂടാതെ ഓഫറുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നുള്ളത് ഞങ്ങളുടെ പ്രസിഡണ്ടും പറഞ്ഞിട്ടുണ്ട്. ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ട്രാൻസ്ഫർ വിൻഡോയിൽ അവശേഷിക്കുന്നത്.അതുകൊണ്ടുതന്നെ ഒന്നിനും സാധ്യതയില്ല. വളരെ പ്രതിഭാധനനായ താരമാണ് ഒസിംഹെൻ.അദ്ദേഹത്തെ വിട്ട് നൽകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല ” ഇതാണ് നാപോളി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും റൊണാൾഡോയുമായി ബന്ധപ്പെട്ട റൂമറുകൾക്ക് ഒട്ടും കുറവില്ല. അദ്ദേഹം യുണൈറ്റഡ് ലെ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്നും തന്റെ മുൻ ക്ലബ്ബായ സ്പോർട്ടിംഗ് ലിസ്ബണിലേക്ക് ചേക്കേറുമെന്നൊക്കെയാണ് പുതിയ റൂമറുകൾ.

Leave a Reply

Your email address will not be published. Required fields are marked *