റൊണാൾഡോയെ പോകാൻ അനുവദിക്കരുത്, അദ്ദേഹം യുണൈറ്റഡിൽ തുടരുന്നതിന്റെ ആവശ്യകതയെ പറ്റി മൈക്കൽ ഓവൻ പറയുന്നു!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരുമോ അതല്ല മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകുമോ എന്നുള്ളത് ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ല. അതേസമയം അദ്ദേഹം യുണൈറ്റഡിനൊപ്പം പുതിയ സീസൺ ആരംഭിച്ചിട്ടുണ്ട്.റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരാനാണ് സാധ്യതകൾ ഉള്ളത്.
ഏതായാലും മുൻ ലിവർപൂൾ ഇതിഹാസവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായിരുന്ന മൈക്കൽ ഓവൻ റൊണാൾഡോയുടെ കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് റൊണാൾഡോയെ യുണൈറ്റഡ് പോകാൻ അനുവദിക്കരുതെന്നും എന്തെന്നാൽ അദ്ദേഹത്തിന് ക്ലബ്ബിൽ പകരക്കാരനില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഓവന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Will he stay?#MUFC https://t.co/24KhAXL0md
— Man United News (@ManUtdMEN) August 11, 2022
” റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇനി അദ്ദേഹം ക്ലബ്ബ് വിടുകയാണെങ്കിൽ യുണൈറ്റഡിന്റെ മുന്നേറ്റനിര ദുർബലമാവും. കാരണം കഴിഞ്ഞ സീസണിൽ അദ്ദേഹം നേടിയ ഗോളുകളുടെ എണ്ണം എടുത്തു നോക്കൂ. എങ്ങനെയാണ് യുണൈറ്റഡ് അതിന് പകരം വെക്കുക.റാഷ്ഫോഡിനോ മാർഷ്യലിനോ റൊണാൾഡോക്ക് പകരമാവാൻ കഴിയില്ല.കവാനി ക്ലബ് വിട്ടിട്ടുമുണ്ട്. റൊണാൾഡോ ക്ലബ്ബ് വിട്ടാൽ ഇനിയൊരു പകരക്കാരനെ കണ്ടെത്താൻ നിലവിൽ യുണൈറ്റഡിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഒരു പകരക്കാരനെ കണ്ടെത്താതെ റൊണാൾഡോയെ പോകാൻ യുണൈറ്റഡ് അനുവദിക്കരുത് ” ഇതാണ് മൈക്കൽ ഓവൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് റൊണാൾഡോയായിരുന്നു. അതേസമയം ഈ പ്രീമിയർ ലീഗ് തോറ്റു കൊണ്ടാണ് യുണൈറ്റഡ് ആരംഭിച്ചിട്ടുള്ളത്.